അബാന്‍ ജങ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നു
പത്തനംതിട്ട: വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനെ തുടര്‍ന്ന് പത്തനംതിട്ട നഗരത്തില്‍ മൂന്ന് ദിവസം കുടിവെള്ളം വിതരണം മുടങ്ങും. അബാന്‍ മേല്‍പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പാമ്പൂരിപ്പാറയില്നിന്ന് നഗരത്തിലേക്കുള്ള 400 എം.എം വ്യാസമുള്ള മൈല്‍ഡ് സ്റ്റീല്‍ പൈപ്പാണ് മാറ്റി സ്ഥാപിക്കുന്നത്.
മേല്‍പാലത്തിന്റെ തൂണുകളുടെ അലൈയ്മെന്റ് പൈപ്പ് ലൈനുകള്‍ക്കു മുകളിലൂടെയാണ് പോകുന്നത്. പൈലിങ്ങിന് മുമ്പ് പൈപ്പ്ലൈന് മാറ്റി സ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് വാട്ടര്‍ അതോറിറ്റിക്കും കിഫ്ബി അതികൃതര്‍ക്കും കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് നഗരത്തിലെ കുടിവെള്ള വിതരണത്തിനായി പുതിയ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നത്. അബാന്‍ ജങ്ഷന് മുതല്‍ അഴൂര്‍ റോഡിലെ 30 മീറ്റര്‍ ഭാഗത്തെ പൈപ്പുകളാണ് മാറ്റിസ്ഥാപിക്കുന്നത്. പത്തനംതിട്ട നഗരം, ജനറല്‍ ആശുപത്രി, കലകടറേറ്റ് , സെന്റ് പീറ്റേഴ്സ് ജങ്ഷന് എന്നിവിടങ്ങളില്‍ ജലവിതരണം മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.