മ​ഴ​ക്കെ​ടു​തി ധ​ന​സ​ഹാ​യ വി​ത​ര​ണം നാ​ളെ മു​ത​ൽ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ മ​ഴ​ക്കെ​ടു​തി ധ​ന​സ​ഹാ​യ വി​ത​ര​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി എ.​പി. അ​നി​ല്‍ കു​മാ​ര്‍. പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ തു​ട​ര്‍ന്ന് വെ​ള്ളം ക​യ​റി​യ കു​ടും​ബ​ങ്ങ​ള്‍ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ക്കും 10,000 രൂ​പ വീ​ത​മാ​ണ് സ​ര്‍ക്കാ​ര്‍ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​തു​ക അ​ടി​യ​ന്ത​ര​മാ​യി ന​ല്‍കു​മെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്ക​വേ മ​ന്ത്രി അ​റി​യി​ച്ചു.

നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് പൂ​ര്‍ത്തി​യാ​യ കു​ടും​ബ​ങ്ങ​ള്‍ക്കും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ശ​നി​യാ​ഴ്ച മു​ത​ല്‍ തു​ക വി​ത​ര​ണം ചെ​യ്യും. ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​കേ​ണ്ട ധ​സ​ഹാ​യം പ​ര​മാ​വ​ധി വേ​ഗ​ത്തി​ലും സു​താ​ര്യ​മാ​യും ചെ​യ്യു​ക​യാ​ണ് സ​ര്‍ക്കാ​ര്‍ ന​യം. കാ​ല​വ​ര്‍ഷ​ക്കെ​ടു​തി നേ​രി​ടാ​ന്‍ സ്ഥി​രം സം​വി​ധാ​നം ജി​ല്ല​യി​ല്‍ ഒ​രു​ക്കും.

സാ​ങ്കേ​തി​ക വ​ശ​ങ്ങ​ള്‍ പ​ഠി​ച്ച് മ​ഴ​ക്കെ​ടു​തി​യു​ടെ ആ​ഘാ​തം കു​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജി​ല്ല​യി​ല്‍ ഡി​ജി​റ്റ​ല്‍ സ​ര്‍വേ പു​രോ​ഗ​മി​ക്കു​ന്നു. ഈ ​സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​മേ​ല്‍ക്കു​മ്പോ​ള്‍ ഡി​ജി​റ്റ​ല്‍ സ​ര്‍വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പ​രാ​തി​ക​ളാ​ണ് ഉ​ണ്ടാ​യ​ത്. എ​ന്നാ​ല്‍, കു​റ​ഞ്ഞ കാ​ല​യ​ള​വി​ല്‍ പ​കു​തി​യോ​ളം പ​രി​ഹ​രി​ക്കാ​നാ​യി. സ​ര്‍ക്കാ​റി​ന്റെ നൂ​റു​ദി​ന ക​ര്‍മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബാ​ക്കി പ​രാ​തി​ക​ള്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ പ​രി​ഹ​രി​ക്കും.

പ​ട്ട​യ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ തീ​ര്‍പ്പാ​ക്കും. സാ​ങ്കേ​തി​ക​വ​ശം പ​രി​ശോ​ധി​ച്ച് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​വ പ​ട്ട​യ​മേ​ള സം​ഘ​ടി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫി​സു​ക​ളു​ടെ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ല്ലേ​ജ് ഓ​ഫി​സു​ക​ളെ​ല്ലാം സ്മാ​ര്‍ട്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​നം, ഭൂ​മി പ​തി​ച്ചു​ന​ല്‍ക​ല്‍, കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ല്‍, ഭൂ​മി ത​രം​മാ​റ്റം, നി​കു​തി പി​രി​വ്, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി, പ​രാ​തി​പ​രി​ഹാ​ര പോ​ര്‍ട്ട​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ച​ര്‍ച്ച ചെ​യ്തു. ലാ​ന്‍ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ര്‍ എ​ച്ച്. ദി​നേ​ശ​ന്‍, ക​ല​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, സ​ര്‍വേ ഭൂ​രേ​ഖ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ജെ.​ഒ. അ​രു​ണ്‍, സ​ബ് ക​ല​ക്ട​ര്‍ സു​മി​ത് കു​മാ​ര്‍ താ​ക്കൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Flood relief distribution begins Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.