അറസ്റ്റിലായ വി.ഇ.ഒയെ സസ്​പെൻഡ്​ ചെയ്തു

പ​ത്ത​നം​തി​ട്ട: മൂ​ന്ന്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്ന്​ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി ഗു​ണ​ഭോ​ക്​​തൃ​വി​ഹി​തം അ​ട​ക്കം ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​തി​ന്​ അ​റ​സ്റ്റി​ലാ​യ വി.​ഇ.​ഒ റാ​ണി ല​ക്ഷ്മി​യെ സ​ർ​വീ​സി​ൽ നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്തു. ജി​ല്ല ഇ​ന്‍റേ​ന​ൽ വി​ജി​ല​ൻ​സ്​ ഓ​ഫി​സ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്​​റ്റ​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രാ​ണ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത​ത്. ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​വും, സാ​മ്പ​ത്തി​ക തി​രി​മ​റി​യും, ധ​നാ​പ​ഹ​ര​ണ​വും ക​ണ്ടെ​ത്തി​യ​താ​യി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​ന്‍റേ​ന​ൽ വി​ജി​ല​ൻ​സ്​ ഓ​ഫി​സ​ർ കൂ​ടാ​തെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്​ ജി​ല്ല ജോ​യി​ന്‍റ്​ ഡ​യ​റ​ക്ട​റും ക്ര​മ​ക്കേ​ട്​ സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു.

സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട്, അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ലൈ​ഫ്​ ഭ​വ​ന​നി​ർ​മാ​ണം, വീ​ട്​ അ​റ്റ​കു​റ്റ​പ​ണി, ഈ​സി കി​ച്ച​ൻ, ശു​ചു​മു​റി നി​ർ​മാ​ണം എ​ന്നി​വ​യു​ടെ ഗു​ണ​ഭോ​ക്​​തൃ​വി​ഹി​ത​മാ​ണ്​ വ്യാ​ജ രേ​ഖ​ച​മ​ച്ചും മ​റ്റും ബ​ന്ധു​ക്ക​​ളു​ടെ പേ​രി​ലേ​ക്ക്​ മാ​റ്റി​യ​ത്. ത​ണ്ണി​ത്തോ​ട്​ പ​ഞ്ചാ​യ​ത്തി​ലെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ മു​മ്പ്​ ജോ​ലി ചെ​യ്തി​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​റ​സ്​​റ്റി​ലാ​യ റാ​ണി ല​ക്ഷ്മി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സ​മാ​ന​മാ​യ ത​ട്ടി​പ്പു​ക​ൾ മ​റ്റ്​ ത​​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ​ദ്ധ​തി​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ​ശ്ര​മി​ച്ചാ​ൽ അ​നാ​യാ​സം ത​ട്ടി​പ്പ്​ ന​ട​ത്താം എ​ന്നാ​ണ്​ റാ​ണി ല​ക്ഷ്മി​യു​ടെ ന​ട​പ​ടി​ക​ളി​ൽ നി​ന്ന്​ വ്യ​ക്ത​മാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​ർ ന​ട​ത്തി​യി​രു​ന്ന ത​ട്ടി​പ്പാ​ണ്​ ഇ​പ്പോ​ൾ പു​റ​ത്തു വ​ന്ന​ത്. 60 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ്​ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ പൊ​ലി​സ്​ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യും തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തു​ക​യും ചെ​യ്യും.

News Summary - Pathanamthitta VEO Rani Lakshmi Suspended Over 60 Lakh Housing Scheme Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.