Posted On
date_range Updated On
date_range റോഡിലെ അപകടക്കുഴി അടച്ചു
തിരുവല്ല: തിരുവല്ല-മല്ലപ്പള്ളി റോഡിൽ മാർത്തോമ അക്കാദമിക്ക് സമീപം യാത്രക്കാർക്ക് ഭീഷണിയായിരുന്ന കുഴി പൊതുമരാമത്ത് വകുപ്പ് അടച്ചു. തറയോടുകൾ ഇളകി മാറി രൂപപ്പെട്ട കുഴിയാണ് തിങ്കളാഴ്ച ഉച്ചയോടെ അടച്ചത്. കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്കു പരിക്കേൽക്കുന്നതും ഗതാഗത തടസ്സങ്ങളും ചൂണ്ടിക്കാട്ടി ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. വെള്ളക്കെട്ട് പതിവാകുന്നതാണ് തറയോടുകൾ ഇളകി മാറാൻ ഇടയാക്കിയത്. ഈ ഭാഗത്ത് ഓട നിർമിച്ചാലേ ശാശ്വത പരിഹാരം ഉണ്ടാവൂ എന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.