ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ടമി ​രോ​ഹി​ണി വ​ള്ള​സ​ദ്യ​ക്ക്​ മു​ന്നോ​ടി​യാ​യി പാ​ച​ക​പ്പു​ര​യി​ൽ പ​ള്ളി​യോ​ട സേവാ സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ​ദേ​വ​ൻ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പാ​ച​കം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അഷ്ടമിരോഹിണി വള്ളസദ്യ നാളെ; അടുപ്പിൽ അഗ്നി പകർന്നു

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യു​​ടെ പാ​ച​ക​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച്​ ഊ​ട്ട് പു​ര​യി​ലെ അ​ടു​പ്പി​ൽ അ​ഗ്നി പ​ക​ർ​ന്നു. രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​ൽ​നി​ന്നു​ള്ള ഭ​ദ്ര​ദീ​പം പ​ള്ളി​യോ​ട​സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ്​ കെ.​വി. സാം​ബ​ദേ​വ​ൻ തെ​ളി​ച്ച​തോ​ടെ പാ​ച​ക​ത്തി​ന്​ തു​ട​ക്ക​മാ​യി. 600 ൽ​പ​രം ആ​ളു​ക​ളു​ടെ പ​രി​ശ്ര​മ​ത്തി​ലാ​ണ് സ​ദ്യ​വ​ട്ടം ഒ​രു​ക്കു​ന്ന​ത്. അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​ആ​രം​ഭി​ക്കും.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ന്റെ മു​റ്റ​ത്തു ഇ​രു​ന്ന് 52 ക​ര​യി​ലെ പ​ള്ളി​യോ​ട പ്ര​വ​ർ​ത്ത​ക​ർ വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ ക​ഴി​ക്കും.

ഒ​രു ല​ക്ഷ​ത്തി​ൽ അ​ധി​കം പേ​ർ​ക്ക് വ​ള്ള​സ​ദ്യ ന​ൽ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​ണ് ഒ​രു​ക്കു​ന്ന​ത്. സ​ദ്യ​ക്കു​ള്ള തൈ​ര് ചേ​ന​പ്പാ​ടി ഗ്രാ​മ​ത്തി​ൽ​നി​ന്ന് ഭ​ക്ത ജ​ന​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യാ​യി ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​കൊ​ടി​മ​ര ചു​വ​ട്ടി​ൽ സ​മ​ർ​പ്പി​ക്കും.

വ​ള്ള​സ​ദ്യ​ക​ളി​ൽ പാ​ടി ചോ​ദി​ച്ചു വാ​ങ്ങു​ന്ന ഒ​രു പ്ര​ധാ​ന വി​ഭ​വം ചേ​ന​പ്പാ​ടി രാ​മ​ച്ചാ​രു​ടെ പാ​ള തൈ​ര് ആ​ണ്. അ​മ്പ​ല​പ്പു​ഴ അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള പ്ര​ത്യേ​ക സം​ഘം ആ​റ​ന്മു​ള​യി​ൽ എ​ത്തി അ​മ്പ​ല​പ്പു​ഴ പാ​ൽ​പാ​യ​സം ഉ​ണ്ടാ​ക്കു​ന്ന​ത് സ​ദ്യ​യി​ലെ ഒ​രു പ്ര​ധാ​ന വി​ഭ​വ​മാ​യി വി​ള​മ്പു​ന്നു​ണ്ട്. സ​ദ്യ​ക്ക്​ സ​മാ​പ​നം കു​റി​ച്ചു​ള്ള ച​ട​ങ്ങ് 16ന് ​ഉ​ച്ച​ക്ക് 12ന് ​മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്‌ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags:    
News Summary - Ashtamirohini Vallasadya tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.