മധ്യവയസ്ക ഹെൽമെറ്റ് മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം
ഹെൽമറ്റ് മോഷ്ടിച്ചു; ദൃശ്യം വൈറലായതോടെ തിരികെ ഏൽപിച്ച് മധ്യവയസ്ക
തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽനിന്നും മധ്യവയസ്ക ഹെൽമെറ്റ് മോഷ്ടിച്ചു. മോഷണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഹെൽമറ്റ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ തിരികെ ഏൽപിച്ച് മധ്യവയസ്ക തടിയൂരി. നിരണം മുണ്ടനാരി സ്വദേശിനിയാണ് ഇക്കഴിഞ്ഞ 29ാം തീയതി ഹെൽമറ്റ് മോഷ്ടിച്ചത്.
ആരോഗ്യ മന്ത്രി കെ. മുരളീധരൻ പങ്കെടുക്കുന്ന ചടങ്ങ് ഉണ്ടായിരുന്നതിനാൽ പ്രധാന കെട്ടിടത്തിന്‍റെ ഭാഗത്തുനിന്നും പാർക്കിംഗ് ഒഴിവാക്കിയിരുന്നു. പകരം ഒ.പി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിന്‍റെ ഭാഗത്തേക്ക് പാർക്കിംഗ് മാറ്റിയിരുന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നുമാണ് വീട്ടമ്മ ഹെൽമെറ്റ് കവർന്നത്.
മോഷണം ദൃശ്യങ്ങൾ താലൂക്ക് ആശുപത്രിയിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. മോഷ്ടിച്ച ഹെൽമെറ്റ് തിങ്കളാഴ്ച രാവിലെയോടെ ഇവർ താലൂക്ക് ആശുപത്രിയിലെത്തി സൂപ്രണ്ടിന് കൈമാറി. സംഭവം സംബന്ധിച്ച് നിലവിൽ പൊലീസിൽ പരാതി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.