ശ്രീനാരായണ ഗുരുജയന്തിയോടനുബന്ധിച്ച് പത്തനംതിട്ട എസ്.എൻ.ഡി.പി യൂനിയന്‍റെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ നടന്ന ജയന്തി ഘോഷയാത്ര
പത്തനംതിട്ട: പീതവർണമണിഞ്ഞ് നാടെങ്ങും ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂനിയന്റെയും 54 ശാഖായോഗങ്ങളുടെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ സംയുക്തശോഭായാത്ര നടന്നു. പീതവസ്ത്രമണിഞ്ഞ്, പീതപതാകയുമേന്തി നൂറുകണക്കിന് ശ്രീനാരായണീയർ ഘോഷയാത്രയിൽ പങ്കെടുത്തു. ബാന്റ് മേളം, ചെണ്ടമേളം, നാടൻ കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ഫ്ലോട്ടുകൾ എന്നിവ ഘോഷയാത്രയെ വർണാഭമാക്കി.
പത്തനംതിട്ട സ്‌റ്റേഡിയം ജംഗ്ഷനിൽനിന്ന് ഘോഷയാത്ര ആരംഭിച്ചു. പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്നു നടന്ന ജയന്തി സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്റ് കെ. പത്മകുമാർ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി ചതയദിന സന്ദേശം നൽകി. എം.എൽ.എമാരായ അഡ്വ. അബിൻ വർക്കി, അഡ്വ. പഴകുളം മധു, അഡ്വ. സി.വി. ശാന്തകുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് അവാർഡ് ദാനവും ആദരിക്കൽ ചടങ്ങും എം.എൽ.എമാർ നിർവഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൻ സിന്ധു അനിൽ, നഗരസഭ കൗൺസിലർ എ. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ. വിക്രമൻ, യൂണിയൻ കൗൺസിലർമാരായ പി.സലിംകുമാർ, ജി.സോമനാഥൻ, പി.കെ.പ്രസന്ന കുമാർ, പി.വി.രണേഷ്, മൈക്രോ ഫിനാൻസ് കോഓഡിനേറ്റർ കെ.ആർ.സലിലനാഥ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ സ്വാഗതവും യോഗം അസി.സെക്രട്ടറി റ്റി.പി.സുന്ദരേശൻ നന്ദിയും പറഞ്ഞു.
കോഴഞ്ചേരി, അടൂർ, റാന്നി എന്നിവിടങ്ങളിലും നൂറുകണക്കിന് ശ്രീനാരായണീയർ അണിനിരന്ന് ഗുരുദേവ ജയന്തി ആഘോഷം നടന്നു. മല്ലപ്പള്ളി: ഗുരുദേവ ജയന്തിയോടനുബദ്ധിച്ച്
മല്ലപ്പള്ളി: 863ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ നടത്തിയ ചതയദിനസമ്മേളനം ആനിക്കാട് മാർ അന്തോണിയോസ് ദയറ സുപ്പീരിയർ ഫാ. കുറിയാക്കോസ് വർഗീസ് ഉദ്ഘാടനം ചെയ്തു.
വർഗീസ് മാമ്മൻ എം.എൽ.എ ചതയദിന സന്ദേശം നൽകി. ശാഖാ പ്രസിഡന്റ് ജയൻ സി.വി. ചെങ്കല്ലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ബിജു ടി. ജോർജ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, എ.ഡി. ജോൺ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സാബു, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് ചാമക്കാല, പ്രകാശ് കുമാർ വടക്കേമുറി, മിനി മോൾ, റീന യുഗേഷ്, സണ്ണി ജോൺസൺ, തങ്കമ്മ പി.പി എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, ശാഖാ ഭാരവാഹികളും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.