പൂപ്പാറയി​ലെ ഒഴിപ്പിക്കൽ; പങ്കില്ലെന്ന്​ പഞ്ചായത്ത് ഭരണസമിതി

ശാ​ന്ത​ൻ​പാ​റ: പൂ​പ്പാ​റ​യി​ൽ ന​ട​ന്ന കു​ടി​യി​റ​ക്ക് ന​ട​പ​ടി​ക​ളി​ൽ പ​ങ്കി​ല്ലെ​ന്ന് ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി. കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ല​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം റ​വ​ന്യൂ വ​കു​പ്പാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പൂ​പ്പാ​റ​യി​ലെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന കാ​ര്യം ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നി​ല്ല. ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​മ​യം പോ​ലും ന​ൽ​കാ​തെ​യാ​ണ് റ​വ​ന്യൂ വ​കു​പ്പ് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യ​ത്.

ക​ല​ക്ട​റു​ടെ ക​ർ​ശ​ന നി​ർ​ദ്ദേ​ശം പാ​ലി​ക്കു​ക മാ​ത്ര​മാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ചെ​യ്ത​തെ​ന്നും ഭ​ര​ണ​സ​മി​തി വി​ശ​ദീ​ക​രി​ച്ചു. കു​ടി​യി​റ​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ക്കും. കു​ടി​യി​റ​ക്ക​പ്പെ​ട്ട 15 കു​ടും​ബ​ങ്ങ​ൾ​ക്കും ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​റു മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ വീ​ടു​ക​ൾ നി​ർ​മ്മി​ച്ച് ന​ൽ​കും.

വീ​ട് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ വാ​ട​ക വീ​ടു​ക​ളി​ലേ​ക്ക് മാ​റു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 4000 രൂ​പ വീ​തം പ​ഞ്ചാ​യ​ത്ത് വാ​ട​ക ന​ൽ​കും. ത​ൽ​ക്കാ​ല​ത്തേ​ക്ക് ആ​ളു​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​യി എ​ച്ച്.​എം.​എ​ൽ ക​മ്പ​നി​യോ​ട് പാ​ർ​പ്പി​ട സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കും. ജ​ന​ങ്ങ​ളെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്ന നി​ല​പാ​ട് പ​ഞ്ചാ​യ​ത്തി​ന് ഇ​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജി​ഷ ദി​ലീ​പ് ഉ​റ​പ്പു​ന​ൽ​കി.

റ​വ​ന്യൂ വ​കു​പ്പി​ന്റെ ന​ട​പ​ടി​യി​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഭ​ര​ണ​സ​മി​തി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ജെ.​മ​ഞ്ജു, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ൻ.​ആ​ർ. ജ​യ​ൻ, സെ​ഞ്ചു റ്റി. ​ഷൈ​ൻ, ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് അ​നീ​ഷ് റ്റി. ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Panchayat Administrative Committee denies involvement in Pooppara eviction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.