സം​യു​ക്ത സ​മ​ര​സ​മി​തി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ല​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കി; യാ​​ത്ര​ക്കാ​ർ വ​ല​ഞ്ഞു

പ​ത്ത​നം​തി​ട്ട: കെ.​എ​സ്.​ആ​ർ.​ടി.​സി പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ​യാ​ത്ര പ​ദ്ധ​തി​യി​ൽ മാ​റ്റം​വ​രു​ത്തു​ക, ത​ക​ർ​ന്ന​ടി​ഞ്ഞ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ജി​ല്ല​യി​ലും പ​ണി​മു​ട​ക്കി. ജി​ല്ല​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ഒ​ന്നും ബു​ധ​നാ​ഴ്ച ഓ​ടി​യി​ല്ല. ജി​ല്ല​യി​ൽ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ യാ​ത്രാ ക്ലേ​ശം രൂ​ക്ഷ​മാ​യി​രു​ന്നു. പ​ണി​മു​ട​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ല​ക്ട്രേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും പൊ​തു​ഗ​താ​ഗ​ത സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​പ്പ​റ്റി ഒ​രു പ​ഠ​ന​വും ന​ട​ത്താ​തെ​യാ​ണ് സ​ർ​ക്കാ​ർ പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്രാ​പ​ദ്ധ​തി ആ​വി​ഷ്‍ക​രി​ച്ച​തെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. ​െപ്രെ​വ​റ്റ് ബ​സ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ളെ​ക്കൂ​ടി ഉ​ൾ​ക്കൊ​ള്ളി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കി​ലോ​മീ​റ്റ​റി​ന് 55 രൂ​പ വാ​ട​ക ന​ൽ​കി സ്വ​കാ​ര്യ ബ​സു​ക​ൾ​കൂ​ടി ഏ​റ്റെ​ടു​ക്ക​ണം. അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി സൗ​ജ​ന്യ​യാ​ത്രാ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം. പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് മാ​ർ​ച്ച് ആ​രം​ഭി​ച്ചു. ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് സി. ​മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​വി മോ​ട്ടോ​ർ ബി.​എം. എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. ശ​ശി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​സ് ഓ​പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി ലാ​ലു മാ​ത്യൂ, ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി വേ​ണു കെ. ​നാ​യ​ർ. കെ. ​പി. ഉ​ദ​യ​ഭാ​നു, പി.​ബി. ഹ​ർ​ഷ​കു​മാ​ർ, എ.​എ​സ്. ര​ഘു​നാ​ഥ്, അ​ഡ്വ. ആ​ർ. മ​നു, കെ.​കെ. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Private buses stop working; passengers stranded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.