മല്ലപ്പള്ളി: ഓപറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനക്കിടെ, യുവാവിന് എം.ഡി.എം.എ വിൽപന നടത്തിയയാൾ അറസ്റ്റിലായി. പെരുമ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ എഴുമറ്റൂർ പുതുപ്പറമ്പിൽ വീട്ടിൽ സുമിത് മോഹൻ (37) ആണ് എറണാകുളത്തുനിന്ന് പെരുമ്പെട്ടി പൊലീസിന്റെ പിടിയിലായത്.
ജൂൺ 28ന് എഴുമറ്റൂർ കൈമല, പുത്തൻപുരക്കൽ വീട്ടിൽ ഷർഫിൻ സെബാസ്റ്റ്യനെ (25) 1.590 ഗ്രാം എം.ഡി.എം.എയുമായി വീട്ടിൽനിന്ന് പിടികൂടിയിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതിൽനിന്നാണ് കേസിലെ രണ്ടാം പ്രതിയും എം.ഡി.എം.എ വിൽപനക്കാരനുമായ സുമിത് മോഹനനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
പെരുമ്പെട്ടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ സനിൽകുമാർ ടി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലയിലേക്ക് എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കൾ എത്തിക്കുന്ന വൻകിട കച്ചവടക്കാരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.