തൂഫാൻ വാരിയേഴ്സിനുള്ള ഓറിയന്റേഷൻ ക്ലാസ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: ജില്ല പൊലീസിന്റെ നേതൃത്വത്തിൽ തൂഫാൻ വാരിയേഴ്സിനായി ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 470 തൂഫാൻ വാരിയേഴ്സ് പങ്കെടുത്തു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് അധ്യക്ഷത വഹിച്ചു. കലക്ടർ എ. നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.
പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഷിബു, ഡോ. സന്ദേഷ് പി.ടി, ഡോ. ബോബി ചെറിയാൻ സക്കറിയ എന്നിവർ ക്ലാസുകൾ നയിച്ചു. അഡീഷനൽ ജില്ല പൊലീസ് സൂപ്രണ്ട് വിജയൻ ടി.ബി സ്വാഗതവും, ജില്ല നർക്കോട്ടിക് സെൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രകാശ് കെ.എസ് നന്ദിയും പറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട് പൊതുവായ വിവരങ്ങൾ കൈമാറുന്നതിന് വാട്സ്ആപ് കൂട്ടായ്മ രൂപവത്കരിക്കുമെന്നും രഹസ്യ വിവരങ്ങൾ കൈമാറുന്നതിന് 9995966666 എന്ന വാട്സ്ആപ് നമ്പർ ഏതൊരാൾക്കും ഉപയോഗിക്കാവുന്നതാണെന്നും ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു. കൂടാതെ ഫോൺ വഴി വിവരങ്ങൾ കൈമാറുന്നതിനായി 9497979794 , 9497927797 എന്നീ നമ്പറുകൾ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.