പന്തളം: തലയ്ക്കു മീതെ അപകടം പതിയിരിക്കുന്ന നഗരസഭ കെട്ടിടങ്ങൾ, താഴെ ഉപജീവനത്തിനു കട നടത്തുന്ന വ്യാപാരികൾ...പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിലേക്കു കയറുന്നിടത്താണ് ഈ അപകടക്കാഴ്ച. പുതിയ ഷോപിങ് കോംപ്ലക്സ് നിർമാണവുമായി ബന്ധപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമെന്നു മൂന്നു വർഷമായി ഭരണസമിതി പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
കുടിശ്ശിക നൽകാത്തതിനെ തുടർന്ന് ചില വ്യാപാരസ്ഥാപനങ്ങൾ പൂട്ടിച്ചത് ഒഴിച്ചാൽ ഒന്നും നടന്നിട്ടില്ല. കുടിശ്ശിക മുടങ്ങാതെ നൽകുന്ന കടകൾ ഇപ്പോഴും തകർന്നുവീഴാവുന്ന കെട്ടിടത്തിന്റെ അടിഭാഗത്ത് പ്രവർത്തിക്കുന്നുണ്ട്. കാലവർഷം ശക്തിപ്പെട്ടതോടെ കെട്ടിടത്തിന്റെ മുകൾ ഭാഗത്തുനിന്നും കെട്ടിട അവശിഷ്ടങ്ങൾ പൊഴിഞ്ഞ് വീഴുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.