മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ക​ലോ​ത്സ​വ​ത്തി​ന്റെ പ്ര​ധാ​ന വേ​ദി

തിരുവല്ലയിൽ ഇന്ന്​ കലയുടെ കളിവിളക്ക് തെളിയും

തി​രു​വ​ല്ല: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ക​ലോ​ത്സ​വം ‘ഇ​ണൈ​മൈ’​ക്ക് തു​ട​ക്കം കു​റി​ച്ച് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് തി​രു​വ​ല്ല​യി​ൽ ന​ട​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യി​ൽ കാ​ൽ ല​ക്ഷം പേ​ർ അ​ണി​നി​ര​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. താ​ള​മേ​ള​ങ്ങ​ളും വ​ർ​ണ​ക്കു​ട​ക​ളും നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും സ​മ​ന്വ​യി​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യു​ടെ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും തി​രു​വ​ല്ല​യി​ലെ കു​ടും​ബ​ശ്രീ പ്ര​സ്ഥാ​ന​ങ്ങ​ളും വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സാ​മു​ദാ​യി​ക, രാ​ഷ്ടീ​യ, ക​ലാ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും അം​ഗ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കും. കു​റ്റ​പ്പു​ഴ മാ​ർ​ത്തോ​മാ റ​സി​ഡ​ൻ​ഷ്യ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നും വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും.

വൈ​കീ​ട്ട് അ​ഞ്ചി​ന് തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ലെ കേ​ര​ളം എ​ന്ന മു​ഖ്യ​വേ​ദി​യി​ൽ ക​ല​യു​ടെ ക​ളി​വി​ള​ക്ക് തെ​ളി​യും. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഈ ​ഒ​ന്നാം വേ​ദി​യി​ലെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ തി​രി​തെ​ളി​ക്കും. മാ​ർ​ച്ച്‌ അ​ഞ്ചു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ ഒ​മ്പ​തു​വേ​ദി​ക​ളി​ലാ​യി വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 11000ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ക്കും. ക​ലാ-​സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വേ​ദി​ക​ൾ​ക്ക് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

‘കേ​ര​ളം, ആ​ലി​ൻ ഷെ​റി​ൻ, വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, മു​ണ്ട​ക്കൈ ചൂ​ര​ൽ​മ​ല, ഭാ​വ​ന, ലൈ​ഫ്, ഷാ​ജി എ​ൻ. ക​രു​ൺ, എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ, എം. ​കെ സാ​നു’ എ​ന്നി​വ​യാ​ണ് ഒ​ന്നു മു​ത​ൽ ഒ​മ്പ​ത് വ​രെ​യു​ള്ള വേ​ദി​ക​ളു​ടെ പേ​ര്. തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യം, മു​ൻ​സി​പ്പ​ൽ സ്റ്റേ​ഡി​യം, മാ​ർ​ത്തോ​മാ കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യം, ടൈ​റ്റ​സ് സെ​ക്ക​ന്റ് ടീ​ച്ചേ​ഴ്‌​സ് ഓ​ഡി​റ്റോ​റി​യം, മാ​ർ​ത്തോ​മാ കോ​ള​ജ് സെ​മി​നാ​ർ ഹാ​ൾ, കൊ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഹാ​ൾ, മാ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഹാ​ൾ, ഹി​സ്റ്റ​റി ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഹാ​ൾ, എ​ക്സാം ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് യ​ഥാ​ക്ര​മം വേ​ദി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ത്മ​ഭൂ​ഷ​ൻ ഡോ. ​ഫീ​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം, ച​ല​ച്ചി​ത്ര ന​ട​ൻ എം.​ജി സോ​മ​ൻ, സം​വി​ധാ​യ​ക​ൻ കെ.​ജി. ജോ​ർ​ജ് എ​ന്നി​വ​രു​ടെ നാ​മ​ധേ​യ​ങ്ങ​ളി​ൽ ക​വാ​ട​ങ്ങ​ൾ ഒ​രു​ങ്ങി.

Tags:    
News Summary - The torch of art will be lit in Thiruvalla today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.