ഡോ. എം.എസ്. സുനിൽ ഭവനരഹിതരായവർക്ക് പണിത് നൽകുന്ന 372ാമത് സ്നേഹഭവത്തിന്റെ താക്കോൽദാനച്ചടങ്ങ് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തം കുമാർ നിർവഹിക്കുന്നു
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 372ാമത് സ്നേഹഭവനം പ്രതിഭയുടെ സഹായത്താൽ കോന്നി ഊട്ടുപാറ കരിമ്പനാകുഴി നിരവേൽ സിനിക്കും കുടുംബത്തിനും ആയി നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തം കുമാർ നിർവഹിച്ചു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ അടച്ചുറപ്പുളള വീടും ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു സിനിയും കുടുംബവവും. സിനി ക്യാൻസർ രോഗിയായിരുന്നു. ഭർത്താവ് പ്രദീപ് ഓട്ടോറിക്ഷ ഓടിച്ച് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോയിരുന്നത്.
രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ട് അടങ്ങിയ വീടാണ് പ്രതിഭ എന്ന ഉദാരമതി അവരുടെ ജന്മദിനത്തിൽ ജന്മദിന സമ്മാനമായി നിർമിച്ചു നൽകിയത്. ചടങ്ങിൽ റവ. ജോർജ് മാത്യു, മുൻ പഞ്ചായത്ത് മെംബർ മിനി ഇടിക്കുള, പ്രോജക്ട് കോ ഓർഡിനേറ്റർ കെ.പി. ജയലാൽ, സൂസമ്മ ഉണ്ണുണ്ണി, ജെറി ഡാനിയേൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.