ബി.ജെ.പി പട്ടികജാതി മോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൻ്റെ
ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബി.ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു
അടൂർ: പിണറായി സർക്കാറിൻ്റെ പട്ടികജാതി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി പട്ടികജാതി മോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൻ്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ധർണ ബി.ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി പട്ടികജാതി മോർച്ച ജില്ല പ്രസിഡന്റ് സിബി മന്ദിരം അധ്യക്ഷത വഹിച്ചു. പട്ടികജാതിമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബബുൽദേവ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ല സെക്രട്ടറിയും അടൂർ നഗരസഭ കൗൺസിലറുമായ രൂപേഷ് അടൂർ, ബി.ജെ.പി ജില്ല സെക്രട്ടറി സലിം കുമാർ കല്ലേലി , രതീഷ്, നന്ദകുമാർ, രാജുകുമാർ ,വിനോദ് രാധാകൃഷ്ണൻ, പ്രകാശ്,രാജമ്മ കുട്ടപ്പൻ എന്നിവർ സoസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.