കോന്നി: അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച് മത്സ്യ വ്യാപാരികൾക്ക് തുറന്നുകൊടുത്ത ആധുനിക മത്സ്യ മാർക്കറ്റ് ഹരിത കർമ സേനയുടെ മാലിന്യങ്ങൾ സൂക്ഷിക്കുന്ന ഡബിങ് സൈറ്റ് ആക്കി മാറ്റി.
തുറന്നുകൊടുത്ത മത്സ്യ മാർക്കറ്റിൽ ഇവിടുത്തെ മത്സ്യവ്യാപാരികൾ ഒരു മാസം പോലും കച്ചവടം നടത്തിയില്ല.കോന്നി നാരായണപുരം ചന്തയിൽ ഗ്രാമ പഞ്ചായത്ത് വിട്ടു നല്കിയ സ്ഥലത്ത് കോസ്റ്റൽ ഏരിയാ വലപ്പ്മെന്റ് കോർപറേഷൻ്റെ രണ്ടേ കാൽ കോടി രൂപ ചെലവഴിച്ചാണ് ആധുനിക മത്സ്യ മാർക്കറ്റ് നിർമാണം പൂർത്തീകരിച്ചത്.
യു.ഡി.എഫ് ഭരണകാലത്ത് അഡ്വ.അടൂർ പ്രകാശ് റവന്യു വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് തുറമുഖ വകുപ്പിന്റെ ഫണ്ടിൽ നിന്നും കെട്ടിടത്തിന് ഫണ്ട് അനുവദിച്ചത്. അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
വഴിയോരങ്ങളിൽ കച്ചവടം നടത്തുന്ന മത്സ്യ വ്യാപാരം നിരോധിക്കാത്തതിൽ പ്രതിക്ഷേധിച്ച് ഇപ്പോൾ മത്സ്യ വ്യാപാരികൾ ആധുനിക മത്സ്യ മാർക്കറ്റിനു മുമ്പിൽ കച്ചവടം നടത്തുന്നത്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ 49 മത്സ്യ സ്റ്റാളുകളാണ് ഇതിനുള്ളിൽ ഒരുക്കിയിട്ടുള്ളത്.
ഒാരോ സ്റ്റാളുകളിലും മത്സ്യം വെട്ടികേടുകൂടാതെ സൂക്ഷിയ്ക്കാനും കൂടാതെ, വൈദ്യുതി, കുടിവെള്ളം അടക്കമുള്ള എല്ലാ വിധ സജ്ജീകരണങ്ങളും. മത്സ്യ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ടെങ്കിലും നിസ്സാര കാര്യത്തിൽ ആധുനിക മത്സ്യ മാർക്കറ്റിലേ മത്സ്യ വ്യാപാരം വ്യാപാരികൾ ഉപേക്ഷിച്ചിരിയ്ക്കുകയാണ്. നിരവധി തവണ വ്യാപാരികളുമായി കാലങ്ങളായി യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ചർച്ച നടത്തിയെങ്കിലും ഇവർ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല.
മാർക്കറ്റിലേ മുഴുവൻ മത്സ്യവ്യാപാരികളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത് പൂവൻപാറയിലെ വഴിയരുകിലേ മത്സ്യ വ്യാപാരം മത്സ്യ മാർക്കറ്റിലേക്ക് മാറ്റിയെങ്കിൽ മാത്രമേ എല്ലാവരും മത്സ്യ മാർക്കറ്റിലേ മത്സ്യ സ്റ്റാളുകളിൽ കച്ചവടം നടത്തുകയുള്ളൂവെന്നാണ്. കോന്നിയിലെ മത്സ്യ വ്യാപാരികളും കെട്ടിടത്തിൽ കച്ചവടം നടത്താതെ വന്നതോടെ ഹരിതകർമ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് ഇവിടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.