മുരളീധരൻ പിള്ളയുടെ മുഖത്ത് സൂര്യാഘാതമേറ്റപ്പോൾ
Posted On
date_range Updated On
date_range കെട്ടിട നിർമാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു
തിരുവല്ല: തിരുവല്ലയിലെ കുറ്റൂരിൽ കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ റൂഫിങ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു.
കുറ്റൂർ തെങ്ങേലി നടുവിലേ വീട്ടിൽ മുരളീധരൻപിള്ളക്കാണ് (58) സൂര്യാഘാതമേറ്റത്. കുറ്റൂർ ശാസ്താനടക്കിയ സമീപത്ത് മധുസൂദനൻ പിള്ള എന്നയാളുടെ വീടിന്റെ മേൽക്കൂരയുടെ റൂഫിങ് ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം.
ഇയാളുടെ മുഖത്തും കാലിലും നെഞ്ചിലുമായാണ് പൊള്ളലേറ്റത്. മുരളീധരൻ പിള്ള തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. റൂഫിങ് ജോലി ചെയ്യുന്നതിനിടെ രണ്ടുവർഷം മുമ്പ് സമാനമായ തരത്തിൽ മുരളീധരൻ പിള്ളക്ക് സൂര്യഘാതമേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.