തിരുവല്ല: നടനകലയുടെ പുണ്യം നെഞ്ചിലേറ്റി നിറഞ്ഞാടിയ തേവര എസ്.എച്ച് കോളജ് വിദ്യാർഥി സിയാ പാവലിന് ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം. കലോത്സവം രണ്ടാം ദിവസം രാവിലെ നടന്ന ആദ്യ മത്സരത്തിലാണ് സിയാ പാവൽ ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റെ വൈഭവം ആസ്വാദകരിലേക്ക് പകർത്തിയത്.
സ്കൂൾ കാലഘട്ടത്തിൽ ഗ്രൂപ് ഇനങ്ങളിൽ മാത്രം പങ്കെടുത്തിരുന്ന സിയ ഒറ്റക്ക് മത്സരിച്ച് ഇപ്പോൾ മൂന്നാം തവണയാണ് തുടർച്ചയായി ഒന്നാം സ്ഥാനം നേടുന്നത്. ബി.എ സോഷ്യോളജി വിദ്യാർഥിനിയാണ്. ഹർഷൻ സെബാസ്റ്റ്യന് കീഴിലാണ് സിയ എട്ടു വർഷമായി ഭരതനാട്യം പരിശീലിക്കുന്നത്. ഡോ. ഹർഷൻ സോങ് ഫുൾ ഓഫ് ഡാൻസ് എന്ന തിരുവനന്തപുരം ബ്രാഞ്ചിൽ കുട്ടികൾക്ക് ഭരതനാട്യം പഠിപ്പിക്കുന്നുമുണ്ട് സിയാ. ഭരതനാട്യത്തിൽ ഡോക്ടറേറ്റ് എടുക്കണമെന്നാണ് ആഗ്രഹം.
ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് വിദ്യാർഥി തൻവി സുരേഷ് രണ്ടാം സ്ഥാനവും സെന്റ് തെരേസാസ് കോളജ് വിദ്യാർഥി സഞ്ചന ചന്ദ്രൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
2022 മുതലാണ് എം.ജി സർവകലാശാല കലോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക മത്സരം സംഘടിപ്പിക്കാൻ തുടങ്ങിയത്. 2022ൽ തൻവി സുരേഷ് ആയിരുന്നു പ്രതിഭാ തിലകം. 2023 മുതൽ മൂന്ന് തവണയും സഞ്ചന ചന്ദ്രൻ പ്രതിഭാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.