പ്രതീകാത്മക ചിത്രം

മ​ർ​ദ​ന​മേ​റ്റ ഭ​ർ​ത്താ​വി​നെ ക​ള്ള​കേ​സി​ൽ കു​ടു​ക്കാ​നും ശ്ര​മം

കോ​ന്നി: ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യ ഭ​ർ​ത്താ​വി​നെ മ​ർ​ദി​ക്കു​ക​യും ക​ള്ള​കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് യു​വ​തി​യും മ​ക്ക​ളും കൂ​ട​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

കൂ​ട​ൽ സ്വാ​ന്ത​നം ആം​ബു​ല​ൻ​സി​ന്റെ ഡ്രൈ​വ​ർ കൂ​ട​ൽ മം​ഗ​ല​ത്ത് വീ​ട്ടി​ൽ വി​ഷ്ണു​വി​നെ​യാ​ണ് അ​യ​ൽ​വാ​സി​ക​ൾ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യും ക​ള്ള​കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്. വി​ഷ്ണു​വി​ന്റെ വീ​ട്ടി​ൽ സി.​സി.​ടി.​വി കാ​മ​റ സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. കാ​മ​റ സ്ഥാ​പി​ച്ച​ത് അ​യ​ൽ വീ​ട്ടി​ലെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നെ​ന്ന് ആ​രോ​പി​ച്ച് അ​യ​ൽ​വാ​സി​ക​ൾ ഇ​യാ​ളു​മാ​യി മു​മ്പ് വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ൾ ഇ​യാ​ളു​ടെ വീ​ട്ടി​ൽ വ​ന്ന് ബ​ഹ​ളം വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ട​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ ക​ട​യി​ൽ പോ​യി തി​രി​കെ വ​രു​ന്ന വ​ഴി അ​യ​ൽ​വാ​സി​ക​ളാ​യ ദ​മ്പ​തി​ക​ൾ ഇ​യാ​ളു​ടെ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി വി​ഷ്ണു​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വ​ടി​കൊ​ണ്ട് അ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ൽ ച​ത​വു​ക​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന് വി​ഷ്ണു കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

സം​ഭ​വ​ത്തി​ൽ നീ​തി തേ​ടി ഇ​യാ​ളു​ടെ ഭാ​ര്യ​യും മ​ക്ക​ളും കൂ​ട​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. എ​ന്നാ​ൽ, ഇ​യാ​ൾ അ​യ​ൽ​വാ​സി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് അ​യ​ൽ​വാ​സി​യും രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - Alleged Attempt to Implicate Individual in Fraud Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.