സീ​ത​ത്തോ​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഷോ​പ്പി​ങ് മാ​ളും സി​നി​മാ തി​യേ​റ്റ​റും തു​റ​ക്കു​ന്ന ച​ട​ങ്ങി​നോ​ട​നു​ബ​ന്​​ധി​ച്ച പൊ​തു​സ​മ്മേ​ള​നം പി.​പി.​സു​നീ​ർ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സീതത്തോട്ടിൽ പഞ്ചായത്തിന്‍റെ ഷോപ്പിങ് മാളും സിനിമാ തിയേറ്ററും തുറന്നു

പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ടി​ന്റെ വി​ക​സ​ന കു​തി​പ്പി​ൽ തി​ള​ങ്ങു​ന്ന അ​ധ്യാ​യ​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ നി​ർ​മ്മി​ച്ച ഗ​വി ഷോ​പ്പി​ങ് മാ​ളും ഗാ​ല​ക്സി സി​നി​മാ​സു​മെ​ന്ന് മ​ന്ത്രി എം ​ബി രാ​ജേ​ഷ്. ഷോ​പ്പി​ങ് മാ​ളി​ന്റെ​യും സി​നി​മ തി​യേ​റ്റ​റി​ന്റെ​യും ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്വ​ന്ത​മാ​യി സി​നി​മ തി​യേ​റ്റ​ർ ഒ​രു​ക്കി​യ​ത്. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ നി​ർ​മ്മി​ച്ച തി​യേ​റ്റ​ർ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സീ​ത​ത്തോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം പി.​പി.​സു​നീ​ർ എം. ​പി ഉ​ദ്ഘാ​ട​നം ചെ​യ്ത. ന​ടി ഭാ​വ​ന തി​യ​റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​നാ​യി.

കേ​ര​ള സ്റ്റേ​റ്റ് ഹൗ​സി​ങ് ബോ​ർ​ഡ്‌ അം​ഗം പി.​ഗീ​ത റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്‌​ഥ​ത​യി​ൽ കേ​ര​ള സ്റ്റേ​റ്റ് ഹൗ​സിം​ഗ് ബോ​ർ​ഡാ​ണ് രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള മാ​ൾ നി​ർ​മി​ച്ച​ത്. സെ​ല്ല​ർ ഫ്ലോ​റി​ൽ പൂ​ർ​ണ​മാ​യി ശീ​തി​ക​രി​ച്ച മ​ത്സ്യ​മാം​സ ച​ന്ത​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഗ്രൗ​ണ്ട് ഫ്ളോ​റി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റും ക​ഫെ​റ്റീ​രി​യ​യും പ്ര​വ​ർ​ത്തി​ക്കും. ഒ​ന്നാം നി​ല​യി​ൽ വി​വി​ധ ഓ​ഫീ​സു​ക​ളും ഷോ​പ്പു​ക​ളും ഉ​ണ്ടാ​കും. ര​ണ്ട്, മൂ​ന്ന് നി​ല​ക​ളി​ലാ​യി റ​സ്റ്റോ​റ​ൻ​റ്, സ്യൂ​ട്ട് റൂം, ​തീ​യേ​റ്റ​ർ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കും.   

Tags:    
News Summary - Seethathottil Panchayat's shopping mall and cinema theater opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.