ഭവന സന്ദർശനത്തിനിടെ മല്ലപ്പള്ളി പുന്നവേലി എസ്.എച്ച് കോൺവെന്‍ററിൽ എത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി
അഡ്വ. മാത്യു ടി തോമസ് വോട്ടഭ്യർത്ഥിക്കുന്നു
മാത്യു ടി തോമസ് ആനിക്കാട്, മല്ലപ്പള്ളി പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി
മല്ലപ്പള്ളി: എല്‍ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. മാത്യു ടി തോമസ് ചെവ്വാഴ്ച ആനിക്കാട്, മല്ലപ്പള്ളി പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി. ഭവന സന്ദർശനത്തിനിടെ ആനിക്കാട് അന്തോണിയസ് ദയറ, അന്‍പ് ദയറ, പുന്നവേലി എസ്.എച്ച് കോൺവെന്‍റ്, പുല്ലുകുത്തി, നൂറോമ്മാവ് ജംങ്ഷന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
ഉച്ചക്ക് ശേഷം മല്ലപ്പള്ളി ടൗണിലും, പരിസരപ്രദേശങ്ങളിലുമായി വിവിധ കേന്ദ്രങ്ങളിലെത്തി വോട്ടര്‍മാരെ നേരില്‍ കണ്ടു. കീഴ്‌വായ്പൂര് പ്രൊവിഡന്‍സ് ഹോം, മല്ലപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഹെഡ്ഓഫീസ് അടക്കമുള്ളിടങ്ങള്‍ സന്ദര്‍ശിച്ചു. ബിനു വര്‍ഗീസ്, സണ്ണി ജോണ്‍സണ്‍, ഡോ. ജേക്കബ്ബ് ജോർജ്, രാജന്‍ എം ഈപ്പന്‍, മോന്‍സി വര്‍ഗീസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.