കല്ലാറി​െൻറ കരകളിൽ കാണപ്പെട്ട മ​ഞ്ഞ​ത്ത​ക​ര​മു​ത്തി ശ​ല​ഭ​ങ്ങ​ൾ

കല്ലാറി​െൻറ തീരങ്ങളിൽ വർണം വിതറി മഞ്ഞത്തകരമുത്തി ശലഭങ്ങൾ

കോ​ന്നി (പത്തനംതിട്ട): ലോ​ക്​​ഡൗ​ൺ കാ​ല​ത്ത് ജ​ന​ത്തി​ര​ക്ക് കു​റ​ഞ്ഞ​തോ​ടെ ക​ല്ലാ​റി​െൻറ ക​ര​ക​ളി​ൽ വ​ർ​ണ​വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് മ​ഞ്ഞ​ത്ത​ക​ര​മു​ത്തി ശ​ല​ഭ​ങ്ങ​ൾ. മ​ഞ്ഞ​നി​റ​ത്തി​ൽ ക​ല്ലാ​റി​െൻറ പ​രി​സ​ര​ങ്ങ​ളി​ൽ കൂ​ട്ട​ത്തോ​ടെ കാ​ണ​പ്പെ​ടു​ന്ന ഈ ​ശ​ല​ഭ​ങ്ങ​ൾ ആ​രു​െ​ട​യും മ​നം ക​വ​രു​ന്ന​താ​ണ്.

ആ​ന​ത്ത​ക​ര​യും ക​ണി​ക്കൊ​ന്ന​യു​ടെ ഇ​ല​ക​ളു​മാ​ണ് ഇ​തി​െൻറ ലാ​ർ​വ ഭ​ക്ഷി​ക്കു​ന്ന​ത്. കാ​ട്ടി​ൽ വ​ള​രു​ന്ന ഇ​ത്ത​രം ശ​ല​ഭ​ങ്ങ​ൾ​ക്ക് വ​ലു​പ്പം കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നാ​ണ് പ​റ​യാ​റ്. മ​ഴ​ക്കാ​ല​ത്തി​നു​മു​മ്പ്​ ദേ​ശാ​ട​നം ന​ട​ത്തു​ന്ന ഇ​വ​െ​യ കൂ​ട്ട​ത്തോ​ടെ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ആ​ന​ത്താ​ര​ക​ളി​ലും മ​ഞ്ഞ​ത്ത​ക​ര​മു​ത്തി കാ​ണ​പ്പെ​ടു​ന്നു​ണ്ട്. ക​ല്ലാ​റ്റി​ലെ പേ​രു​വാ​ലി ക​ട​വി​ൽ സീ​സ​ൺ സ​മ​യ​ങ്ങ​ളി​ൽ ഇ​വ​രു​ടെ സ്ഥി​രം സാ​ന്നി​ധ്യ​മു​ണ്ട്. മ​ഞ്ഞ​ത്ത​ക​ര​മു​ത്തി​ക​ൾ കൂ​ട്ടം​കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ൽ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന ശ​ബ്​​ദ​മു​ണ്ടാ​യാ​ൽ​പോ​ലും ഈ ​ശ​ല​ഭ​ങ്ങ​ൾ പ​റ​ന്ന​ക​ലും.

നൂ​റു​ക​ണ​ക്കി​ന് ശ​ല​ഭ​ങ്ങ​ൾ ഉ​ള്ള കൂ​ട്ട​ങ്ങ​ൾ ചി​ത​റി​പ്പ​റ​ന്നാ​ലും മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പ​ഴ​യ സ്ഥാ​ന​ത്ത് വ​ന്നി​രി​ക്കു​ന്ന​തും ഈ ​ശ​ല​ഭ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. മു​ൻ ചി​റ​കു​ക​ളു​ടെ മു​ൻ വ​ക്കു​ക​ളി​ൽ ക​റു​ത്ത നി​റം പ​ട​ർ​ന്ന് കി​ട​ക്കു​ന്ന​തും ഇ​തി​െൻറ സ​വി​ശേ​ഷ​ത​യാ​ണ്. ക​ണി​ക്കൊ​ന്ന​യു​ടെ ഇ​ല​ക്ക​ടി​യി​ലാ​ണ് ഇ​വ മു​ട്ട​യി​ടു​ക. മു​ട്ട വി​രി​ഞ്ഞി​റ​ങ്ങു​ന്ന ചെ​റു​പു​ഴു​ക്ക​ളു​ടെ ശ​രീ​ര​ത്തി​ൽ ചെ​റു​കു​ഴ​ലു​ക​ളും കാ​ണാം.

Tags:    
News Summary - Yellow pearl butterflies scatter along the shores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.