Posted On
date_range Updated On
date_range കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് യാത്രികന് പരിക്ക്
കോന്നി: കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദേവസ്വം താൽക്കാലിക ജീവനക്കാരന് പരിക്ക്. മലയാലപ്പുഴ പുളിമൂട്ടിൽ സമ്പത്ത് ചന്ദ്രൻ (30) ബൈക്കിൽ ജോലിക്കു പോകുംവഴി ഞായറാഴ്ച രാവിലെ 5.45ന് ആനചാരിക്കൽ- പുല്ലാമല റോഡിലാണ് അപകടം.
ബൈക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സതേടി. പെരുന്നാട് മാടമൺ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനാണ് സമ്പത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.