Posted On
date_range Updated On
date_range ബസിൽ ബോധരഹിതയായ പെൺകുട്ടിക്ക് സഹായമായി ജീവനക്കാർ
കോന്നി: ബസിൽ ബോധരഹിതയായി വീണ പെൺകുട്ടിക്ക് സഹായവുമായി ജീവനക്കാർ. തിങ്കളാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. കരിമാൻതോട്ടിൽനിന്നു പത്തനംതിട്ടയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് യാത്രക്കാരി രാഖിയാണ് പയ്യനാമണ്ണിൽ ബോധരഹിതയായി വീണത്. ഡ്രൈവർ അനീഷും കണ്ടക്ടർ സജോയും സമയോചിത ഇടപെടലിലൂടെ വളരെ വേഗത്തിൽ കോന്നി താലൂക്കാശുപത്രിയിൽ എത്തിച്ചു. പ്രഥമചികിത്സക്കുശേഷം പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.