Posted On
date_range Updated On
date_range കോന്നിയിലെ റോഡ് പ്രവൃത്തികള്‍ക്ക് ഭരണാനുമതി
കോന്നി: നിയോജകമണ്ഡലത്തിലെ വിവിധ റോഡ് പ്രവൃത്തികള്‍ക്ക് 9.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ അറിയിച്ചു. ചിറ്റാര്‍- പുലയന് പാറ റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കാൻ നാലുകോടി രൂപയുടെ ഭരണാനുമതിയും മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകള്‍ അറ്റകുറ്റപ്പണി നടത്താൻ 5.60 കോടി രൂപയുടെ ഭരണാനുമതിയുമാണ് ലഭിച്ചത്.
ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന ചിറ്റാര്‍ പുലയന്‍പാറ റോഡിന് 4.8 കിലോമീറ്ററില്‍ അഞ്ചര മീറ്റര്‍ വീതിയിലാണ് ബി.എം ബി.സി സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.