കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​പി​ടി​ത്ത​മു​ണ്ടാ​യ ജ​ന​റേ​റ്റ​ർ മു​റി

കോന്നി മെഡിക്കൽ കോളജ് ജനറേറ്റർ റൂമിൽ വൻ തീപിടിത്തം, ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും പ​രി​ഭ്രാ​ന്ത​രാ​യി

കോ​ന്നി: മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ന​റേ​റ്റ​ർ മു​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 2.30 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ടാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പീ​ഡി​യാ​ട്രി​ക് വാ​ർ​ഡി​ലേ​ക്ക് ക​റു​ത്ത പു​ക പ​ട​ർ​ന്നു.

ഇ​തോ​ടെ ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും പ​രി​ഭ്രാ​ന്ത​രാ​യി. കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ൽ നാ​ലു​പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്നു. ഇ​വ​രെ ഞൊ​ടി​യി​ട​യി​ൽ പു​റ​ത്തെ​ത്തി​ച്ചു. പി​ന്നാ​ലെ, ആ​ശു​പ​ത്രി അ​ധി​കൃ​ത​രും മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും സു​ര​ക്ഷ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് എ​ല്ലാ​വ​രെ​യും പു​റ​ത്തി​റ​ക്കി.

മെ​ഡി​ക്ക​ൽ കോ​ള​ജ് ഫി​സി​ക്ക​ൽ മെ​യ്ന്റ​ന​ൻ​സ് വി​ഭാ​ഗം ഇ​ട​പെ​ട്ടാ​ണ് തീ ​അ​ണ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​റു​പ​തോ​​ളം അ​ഗ്നി​ശ​മ​നി​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തീ ​പൂ​ർ​ണ​മാ​യി കെ​ടു​ത്താ​നാ​യി​ല്ല. പി​ന്നീ​ട്, കോ​ന്നി പ​ത്ത​നം​തി​ട്ട അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്രി​ച്ച​ത്. ജ​ന​റേ​റ്റ​റി​ലെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. 

Tags:    
News Summary - Massive fire breaks out in Konni Medical College generator room, staff and patients panicked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.