Posted On
date_range Updated On
date_range കോന്നിയിൽനിന്നുള്ള ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ മാർച്ച് ഒന്നു മുതൽ പുനരാരംഭിക്കും
കോന്നി: കോന്നിയിൽനിന്നുള്ള ദീർഘദൂര ബസ് സർവിസുകൾ മാർച്ച് ഒന്നിന് പുനരാരംഭിക്കുമെന്ന് മന്ത്രി ആന്‍റണി രാജു. കെ.യു. ജനീഷ് കുമാർ എം.എൽ.എ ബസ് സർവിസുകൾ നിലച്ചത് സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
കോവിഡിനെ തുടർന്ന് നിർത്തലാക്കിയ തണ്ണിത്തോട് പഞ്ചായത്തിലെ തണ്ണിത്തോട്ടിൽനിന്ന് ഗുരുവായൂരിലേക്കുള്ള സർവിസും കോട്ടയത്തുനിന്നുള്ള ആങ്ങമൂഴി സർവിസുമാണ് പുനരാരംഭിക്കുന്നത്.മലയോര മേഖലയിലെ ജനങ്ങളുടെ ആകെ ആശ്രയമായിരുന്ന ഈ ബസ് സർവിസുകൾ പുനരാരംഭിക്കുന്നതിലൂടെ സാധാരണക്കാരായ ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.