Posted On
date_range Updated On
date_range ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്ക്
കോന്നി: തണ്ണിത്തോട് പൂച്ചക്കുളത്ത് ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. പൂച്ചക്കുളത്ത് നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ പൂച്ചക്കുളം പത്തേക്കർ റബർ തോട്ടത്തിന് സമീപം ഓട്ടോ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
വാഴമുട്ടം സ്വദേശികൾ കൊക്കാത്തോട് സ്വദേശികളെയും കൂട്ടി പൂച്ചക്കുളത്ത് പോയി മടങ്ങി വരുന്നതിന് ഇടയിൽ ആയിരുന്നു അപകടം. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.