അടവിയിലെ മുളങ്കുടിലുകൾ
Posted On
date_range Updated On
date_range അടവിയിലെ മുളങ്കുടിലുകൾ തുറന്നു: കോന്നി ഇക്കോ ടൂറിസം സെന്ററിലും മുളങ്കുടിലുകളിലും ബുക്കിങ് സൗകര്യമുണ്ട്
കോന്നി: 11 മാസമായി അടഞ്ഞുകിടന്ന അടവിയിലെ മുളങ്കുടിലുകൾ പൊതുജനങ്ങൾക്ക് തുറന്നുനൽകി. നാല് മുളങ്കുടിലുകളും ഒരു ഡൈനിങ് ഹാളുമാണ് തുറന്നത്. കഴിഞ്ഞ വർഷം മേയിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് അടച്ചിട്ട മുളങ്കുടിലുകളുടെ മേൽക്കൂര തകർന്നിരുന്നു. മാസങ്ങൾ എടുത്താണ് പുനർനിർമിച്ചത്. നാലുപേരടങ്ങുന്ന കുടുംബത്തിന് 4000 രൂപയാണ് നിരക്ക്. ആഹാരത്തിനുള്ള പണം ഇതിനുപുറമെയാണ്. കോന്നി ഇക്കോ ടൂറിസം സെന്ററിലും മുളങ്കുടിലുകളിലും ബുക്കിങ് സൗകര്യമുണ്ട്. ഫോൺ: 0468 2247645, 8547600634
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.