കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന് ബില്ല്: പൊതുവിദ്യാലയങ്ങൾക്ക്​ തിരിച്ചടി

പ​ത്ത​നം​തി​ട്ട: കെ ​ഫോ​ണ്‍ ഇ​ന്റ​ര്‍നെ​റ്റ് ക​ണ​ക്ഷ​ന് പ​ണം ഈ​ടാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ഇ​തു​വ​രെ സ്‌​കൂ​ളു​ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി​രു​ന്നു കെ ​ഫോ​ണ്‍ ക​ണ​ക്ഷ​ൻ.

സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടും, പ്രി​യ​ദ​ർ​ശി​നി മൂ​ലം സ്കൂ​ൾ ബ​സു​ക​ൾ ന​ഷ്ട​ത്തി​ലാ​കു​ന്ന സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പു​തി​യ പ്ര​തി​സ​ന്​​ധി. ഇ​നി സ്‌​കൂ​ളു​ക​ളോ അ​ല്ലെ​ങ്കി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ പ​ണ​മ​ട​യ്ക്ക​ണം. സ​ര്‍ക്കാ​രി​ന്റെ കെ ​ഫോ​ണ്‍ സൗ​ജ​ന്യ​മാ​ണെ​ന്ന് ക​രു​തി​യാ​ണ് പ​ല സ്കൂ​ളു​ക​ളും ക​ണ​ക്ഷ​ന്‍ എ​ടു​ത്ത​ത്.

ഇ​ന്റ​ര്‍നെ​റ്റി​ന്റെ സ്പീ​ഡ് അ​നു​സ​രി​ച്ച് വി​വി​ധ പാ​ക്കേ​ജു​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ക​ണ​ക്ഷ​ന്‍ ന​ല്‍കി​യി​രി​ക്കു​ന്ന​തെ​ന്ന അ​റി​യി​പ്പ് പി​ന്നീ​ടാ​ണ് ല​ഭി​ച്ച​ത്. ബി​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന കു​ടും​ബ​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​ണ് സൗ​ജ​ന്യ ക​ണ​ക്ഷ​നെ​ന്ന് കെ ​ഫോ​ണ്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ബി​ല്ല് അ​ട​യ്ക്കാ​ത്ത സ്‌​കൂ​ളു​ക​ള്‍ക്ക് കെ ​ഫോ​ണ്‍ അ​ധി​കൃ​ത​ര്‍ ക​ത്തു ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​ന്റ​ര്‍നെ​റ്റ് തു​ട​ര​ണ​മോ വേ​ണ്ട​യോ എ​ന്നും ചോ​ദി​ച്ചി​ട്ടു​ണ്ട്.

പു​തി​യ തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ.​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തി​ന് ഇ​തി​ന​കം പ​ല സ്‌​കൂ​ളു​ക​ളി​ലും ബി​ല്ല് ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ണം അ​ട​യ്ക്കാ​നി​ല്ലാ​ത്ത​തി​നാ​ല്‍ പ​ല​രും കെ ​ഫോ​ണ്‍ ക​ണ​ക്ഷ​നു​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ വെ​ള്ള​ത്തി​ന്റെ​യും വൈ​ദ്യു​തി​യു​ടെ​യും ബി​ല്ലു​ക​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​യ്ക്കു​ന്നു​ണ്ട്. ഇ​ന്റ​ര്‍നെ​റ്റ് ബി​ല്ല് കൂ​ടി ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പ​ഞ്ചാ​യ​ത്തു​ക​ള്‍. എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍ ത​ന്നെ ബി​ല്ല് അ​ട​യ്‌​ക്കേ​ണ്ടി​വ​രും. ഇ​ക്കാ​ര​ണ​ത്താ​ല്‍ അ​വ​ര്‍ കെ ​ഫോ​ണ്‍ വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യാ​ണ്. 5109 കെ ​ഫോ​ണ്‍ ക​ണ​ക്ഷ​നു​ക​ളാ​ണ് ജി​ല്ല​യി​ല്‍ ന​ല്‍കി​യി​രു​ന്ന​ത്. ഇ​തി​ല്‍ 207 ക​ണ​ക്ഷ​നു​ക​ള്‍ സ്‌​കൂ​ളു​ക​ൾ​ക്കാ​ണ്. മ​റ്റു സ്‌​കൂ​ളു​ക​ളി​ലും ക​ണ​ക്ഷ​ന്‍ ന​ല്‍കാ​ന്‍ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട്​ നി​ല​ച്ചു. ക​ണ​ക്​​ഷ​ൻ ല​ഭി​ക്കാ​തി​രു​ന്ന​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ്​ മ​റ്റ്​ സ്കൂ​ളു​ക​ൾ.

Tags:    
News Summary - K-FON Internet Connection Bill: A Setback for Public Schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.