സ​ഹ​ക​ര​ണ​ബാ​ങ്ക് ക​വ​ർ​ച്ച; അ​ഞ്ച് പ്ര​തി​ക​ൾ​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും

പ​ത്ത​നം​തി​ട്ട: മെ​ഴു​വേ​ലി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ൾ​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷ. മെ​ഴു​വേ​ലി പു​ത്ത​ൻ​പ​റ​മ്പി​ൽ വി. ​വി​നു, ഓ​മ​ല്ലൂ​ർ വാ​ഴ​മു​ട്ടം പു​ന്ത​ല പു​ത്ത​ൻ​വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​ർ, എ​ട​ത്വ നൈ​ത്യാ​രു​പ​റ​മ്പി​ൽ സു​ധീ​ഷ്, ത​ല​വ​ടി പു​ത്ത​പ​റ​മ്പി​ൽ പി.​കെ. ഗി​രീ​ഷ്, താ​മ​ര​ക്കു​ളം പ​ണ്ടാ​ര​ശ്ശേ​രി​ൽ ബി​ജു രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യാ​ണ് പ​ത്ത​നം​തി​ട്ട ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ഒ​ന്നാം​പ്ര​തി വി​നു, ര​ണ്ടാം പ്ര​തി സു​രേ​ഷ് കു​മാ​ർ, നാ​ലാം പ്ര​തി സു​ധീ​ഷ്, അ​ഞ്ചാം പ്ര​തി ഗി​രീ​ഷ് എ​ന്നി​വ​ർ​ക്ക് ര​ണ്ട് വ​ർ​ഷം 11 മാ​സം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. കൂ​ടാ​തെ, ഇ​വ​ർ നാ​ലു​പേ​രും മെ​ഴു​വേ​ലി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് ഏ​ഴു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

മോ​ഷ​ണ​മു​ത​ൽ വാ​ങ്ങി​യ ഏ​ഴാം പ്ര​തി ബി​ജു രാ​മ​കൃ​ഷ്ണ​ന് ഒ​ന്ന​ര​വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. കേ​സി​ലെ ആ​റാം പ്ര​തി ഹാ​രി ജോ​ൺ, എ​ട്ടാം പ്ര​തി മ​നു എ​ന്നി​വ​രെ കോ​ട​തി വെ​റു​തെ​വി​ട്ടു. മൂ​ന്നാം പ്ര​തി രാ​ജീ​വ്​ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ജ​ഡ്ജി ഡോ. ​ജോ​ൺ വ​ർ​ഗീ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2011 ആ​ഗ​സ്റ്റ് 20, 21 തീ​യ​തി​ക​ളി​ൽ രാ​ത്രി​യി​ലാ​ണ് പ്ര​തി​ക​ൾ ബാ​ങ്കി​ൽ​നി​ന്ന് 501 പ​വ​ൻ സ്വ​ർ​ണ​വും (4008 ഗ്രാം) ​നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ​യും ക​വ​ർ​ന്ന​ത്. ബാ​ങ്കി​ന്റെ പി​ൻ​ഭാ​ഗ​ത്തു​ള്ള ജ​ന​ലി​ന്റെ ഇ​രു​മ്പ​ഴി​ക​ൾ ഗ്യാ​സ്‌​ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു​മാ​റ്റി​യ ശേ​ഷ​മാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. തു​ട​ർ​ന്ന് സ്വ​ർ​ണ​വും പ​ണ​വും സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​റും ഗ്യാ​സ്‌​ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് അ​റു​ത്തു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണം തി​ങ്ക​ളാ​ഴ്ച​യാ​ണ് പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

ഇ​പ്പോ​ഴ​ത്തെ പ​ത്ത​നം​തി​ട്ട ജി​ല്ല അ​ഡീ​ഷ​ണ​ൽ എ​സ്.​പി​യും അ​ന്ന​ത്തെ പ​ന്ത​ളം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും ആ​യി​രു​ന്ന ആ​ർ. ജ​യ​രാ​ജാ​ണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് പ​ന്ത​ളം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി ചാ​ർ​ജെ​ടു​ത്ത ഇ​പ്പോ​ഴ​ത്തെ ഡി​വൈ.​എ​സ്.​പി ന​ന്ദ​കു​മാ​റാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. അ​ടൂ​ർ ഡി​വൈ.​എ​സ്.​പി ആ​യി​രു​ന്ന അ​നി​ൽ​ദാ​സാ​യി​രു​ന്നു അ​ന്വേ​ഷ​ണ​ത്തി​ന്റെ മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. സം​ഭ​വം ന​ട​ന്ന് 15 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് വി​ധി​യു​ണ്ടാ​യ​ത്.

Tags:    
News Summary - Cooperative Bank Robbery Five accused to face severe punishment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.