സംസ്ഥാന ഭക്ഷ്യ കമ്മീഷന് ചെയര്മാന് ഡോ. ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തില്‍ ഗവിയിലെ 145-ാം നമ്പര്‍
റേഷന്‍ ഡിപ്പോ സന്ദര്‍ശിക്കുന്നു
പത്തനംതിട്ട: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് പത്തനംതിട്ട ജില്ല സന്ദര്‍ശനത്തിന്റെ ഭാഗമായി സീതത്തോട് പഞ്ചായത്തിലെ സായിപ്പന്‍കുഴി, മൂഴിയാര്‍, ഗവി ഗോത്ര വര്‍ഗ ഉന്നതികളില്‍ സംസ്ഥാന ഭക്ഷ്യ കമീഷന് ചെയര്മാന് ഡോ. ജിനു സഖറിയ ഉമ്മന്‍, ജില്ലയുടെ ചുമതലയുള്ള അംഗം ഷീല വിജയകുമാര്‍, കമീഷന് മെംബര്‍ സെക്രട്ടറി ബിജു ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. ഉന്നതികളിലെ ഗുണഭോക്താക്കളെ കമീഷന് നേരില്‍ കണ്ട് ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള പദ്ധതി ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി.
മൂഴിയാറില്‍ പ്രവര്‍ത്തിക്കുന്ന 100ാം നമ്പര്‍ അംഗൻവാടി, ഗവി കൊച്ചു പമ്പയിലെ 103ാം നമ്പര്‍ അംഗൻവാടി എന്നിവ സന്ദര്‍ശിച്ചു. സെന്ററിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പരിശോധന നടത്താനും അംഗൻവാടികളില്‍ സ്ഥിരമായി കുട്ടികളെ എത്തിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശവും നല്കി. മൂഴിയാര്‍ സ്മാര്‍ട്ട് അംഗൻവാടിയായി ഉയര്‍ത്താന്‍ കമീഷന് ഇടപെടും.
ഉച്ചഭക്ഷണ പദ്ധതി വിലയിരുത്താന്‍ കമീഷന് മൂഴിയാര്‍ സര്‍ക്കാര്‍ യു.പി.എസ്, ഗവി. ജി.എൽ.പി.എസ് എന്നിവ സന്ദര്‍ശിച്ചു. ഗവിയില്‍ പ്രവര്‍ത്തിക്കുന്ന 145ാം നമ്പര്‍ റേഷന്‍ ഡിപ്പോയുടെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ല സപ്ലൈ ഓഫിസര്‍ കെ.ആര്. ജയശ്രീ, ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫിസ് സീനിയര്‍ സൂപ്രണ്ട് സുഭാഷ്, പട്ടിക വര്‍ഗ വകുപ്പ് എ.ഡി.റ്റി.ഒ ശശിധരന്, കോന്നി താലൂക്ക് സപ്ലൈ ഓഫിസര്‍ ഹരീഷ്. കെ. പിള്ള, ജില്ല നൂണ് ഫീഡിങ് സൂപ്പര്‍വൈസര്‍ വിജയശ്രീ, ശ്രീദേവി, റേഷനിങ് ഇന്‍സ്പെട്കര്‍മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, വനം, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.