അഞ്ച്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരിശുരഹിതമായി പ്രഖ്യാപിക്കും

പ​ത്ത​നം​തി​ട്ട: ന​വ​കേ​ര​ളം ക​ർമ​പ​ദ്ധ​തി ര​ണ്ടി​ന്റെ ജി​ല്ല​ത​ല അ​വ​ലോ​ക​ന യോ​ഗം ന​ട​ന്നു. ഹ​രി​ത​കേ​ര​ളം, ആ​ര്‍ദ്രം, വി​ദ്യാ​കി​ര​ണം, ലൈ​ഫ് മി​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ക്കു​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി. ന​വ​കേ​ര​ളം ക​ർമ​​പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി​ക്ക് ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ പ​റ​ഞ്ഞു. ഹ​രി​ത​കേ​ര​ളം മി​ഷ​ന്റെ പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​യാ​യ ജ​ല​സം​ര​ക്ഷ​ണം, ശു​ചി​ത്വം, മാ​ലി​ന്യ​സം​സ്‌​ക​ര​ണം, കൃ​ഷി-​പ​രി​സ്ഥി​തി പു​ന:​സ്ഥാ​പ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ ച​ര്‍ച്ച​ചെ​യ്തു. ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ജ​ല​ബ​ജ​റ്റി​ന്റെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ റാ​ന്നി ബ്ലോ​ക്കി​ല്‍ ഡി​സം​ബ​റി​ല്‍ പൂ​ര്‍ത്തി​യാ​കും. സു​ര​ക്ഷി​ത​മാ​ക്കാം പ​ശ്ചി​മ​ഘ​ട്ടം മാ​പ്പ​ത്തോ​ണ്‍ കാ​മ്പ​യി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത 16 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ചു. ഹ​രി​ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യി തി​ര​ഞ്ഞെ​ടു​ത്ത ഗ​വി, അ​ട​വി ഇ​ക്കോ ടൂ​റി​സം, കോ​ന്നി ആ​ന​ക്കൂ​ട്, പെ​രു​ന്തേ​ന​രു​വി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി തു​ട​ര്‍പ്ര​വ​ര്‍ത്ത​നം ന​ട​ത്തും.

മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ യൂ​സ​ര്‍ഫീ ഇ​ന​ത്തി​ല്‍ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി ഒ​ക്ടോ​ബ​ര്‍ മാ​സം 71,68,700 രൂ​പ ല​ഭി​ച്ചു. നെ​റ്റ് സീ​റോ കാ​ര്‍ബ​ണ്‍ കേ​ര​ളം ജ​ന​ങ്ങ​ളി​ലൂ​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ചു ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളെ ഡി​സം​ബ​റി​ല്‍ ത​രി​ശു​ര​ഹി​ത പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ക്കും. ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി​യി​ലെ ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ 1184, ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 2042, മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ 836 ഭ​വ​ന​ങ്ങ​ളും എ​സ്.​സി, എ​സ്.​ടി, മ​ത്സ്യ​തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തി​ന് 1066 ഭ​വ​ന​ങ്ങ​ളും പൂ​ര്‍ത്തി​ക​രി​ച്ച​താ​യി ലൈ​ഫ് മി​ഷ​ന്‍ കോ ​ഓ​ര്‍ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.

വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യി​ല്‍ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് അ​ഞ്ചു കോ​ടി​യി​ല്‍ ഉ​ള്‍പ്പെ​ട്ട അ​ഞ്ച് സ്‌​കൂ​ളു​ക​ളും മൂ​ന്നു കോ​ടി​യി​ല്‍ ഉ​ള്‍പ്പെ​ട്ട അ​ഞ്ച് സ്‌​കൂ​ളു​ക​ളും ഒ​രു കോ​ടി​യി​ല്‍ ഉ​ള്‍പ്പെ​ട്ട ഒ​രു സ്‌​കൂ​ളി​ന്റെ​യും നി​ര്‍മാ​ണം പൂ​ര്‍ത്തീ​യാ​യി. ജി​ല്ല​യി​ല്‍ 36 പ്രീ​പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ല്‍ വ​ര്‍ണ​കൂ​ടാ​രം ആ​രം​ഭി​ച്ചു. ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ന​ല്‍കു​ന്ന ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ള്‍ക്ക് തെ​റാ​പ്പി സേ​വ​നം ന​ല്‍കു​ന്ന സ്പേ​സ് പ​ദ്ധ​തി ജി​ല്ല​യി​ലെ ര​ണ്ട് സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​പ്പാ​ക്കി. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന സ​ര്‍വേ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​തു​ള്‍പ്പെ​ടെ ആ​ര്‍ദ്രം മി​ഷ​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി.

ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​മി കൂ​ടു​ത​ല്‍ ല​ഭ്യ​മാ​ക്കാ​ൻ മ​ന​സോ​ടി​ത്തി​രി മ​ണ്ണ് കാ​മ്പ​യി​ന്‍ ജി​ല്ല​യി​ല്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് ന​വ​കേ​ര​ളം ക​ര്‍മ്മ​പ​ദ്ധ​തി സം​സ്ഥാ​ന കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഡോ.​ടി.​എ​ന്‍.​സീ​മ പ​റ​ഞ്ഞു.

ക​ല​ക്ട​ര്‍ എ.​ഷി​ബു, പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​എ​സ് മോ​ഹ​ന​ന്‍, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍

പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Five local self-government bodies will be declared barren

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.