പത്തനംതിട്ട: പത്തനംതിട്ടയിൽ സി.പി.എമ്മിനുള്ളിൽ ചേരിപ്പോര് മുറുകുന്നു. ഇപ്പോൾ ടൗൺ ലോക്കൽ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ടാണ് പോര് രൂക്ഷമായത്. പത്തനംതിട്ട നോർത്ത്്, സൗത്ത് എന്നിങ്ങനെ ലോക്കൽ കമ്മിറ്റി വിഭജിക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്.
ചില നേതാക്കളുടെ ഇഷ്ടക്കാെര മാത്രം ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. ഇതാണ് ഒരുവിഭാഗത്തിെൻറ വിമർശനത്തിന് ഇടയാക്കിയിട്ടുള്ളത്. കമ്മിറ്റിയിൽ അർഹരായ പലരെയും തഴഞ്ഞതായും ആരോപണം ഉയർന്നിട്ടുണ്ട്. പല ബ്രാഞ്ചുകളിലും പ്രവർത്തിക്കാൻ ആളില്ലാത്ത അവസ്ഥയുമാണത്രെ. ഇതിനെതിരെ ഒരുവിഭാഗം സംസ്ഥാന കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.പാർട്ടിയെ വർഗീയ ചേരിയിൽ തളക്കാൻ വേണ്ടിയാണ് ലോക്കൽ കമ്മിറ്റി വിഭജിക്കുന്നതെന്നാണ് ആരോപണം. എന്നാൽ, അംഗസംഖ്യ കൂടിയതിനെ തുടർന്നാണ് വിഭജിക്കാൻ തീരുമാനമെടുത്തതെന്നാണ് നേതാക്കൾ പറയുന്നത്.
അംഗസംഖ്യ കൂടുതലുള്ള സമീപ പഞ്ചായത്തുകളിലെ പല ലോക്കൽ കമ്മിറ്റികളും ഇത്തരത്തിൽ വിഭജിച്ചതായും അവർ പറയുന്നു. ടൗൺ കമ്മിറ്റി വിഭജിക്കാൻ ജില്ല കമ്മിറ്റി ഒരുവർഷം മുമ്പ് തീരുമാനമെടുത്തതാണ്. പല കാരണങ്ങളാൽ അത് നീണ്ടുപോയി. മൊത്തം 19 ബ്രാഞ്ചുകളാണ് ടൗൺ കമ്മിറ്റിയുടെ കീഴിലുള്ളത്. വിവിധ ബ്രാഞ്ചുകളിലായി 260ഓളം പാർട്ടി മെംബർമാരുമുണ്ട്. ഇതിൽ ഭൂരിഭാഗം അംഗങ്ങളും നിർജീവമാെണന്നും പരാതി ഉയർന്നിട്ടുണ്ട്. അടുത്ത പാർട്ടി സമ്മേളനങ്ങൾ ഉടനെ ആരംഭിക്കാനിരിക്കെയാണ് ഭിന്നത രൂക്ഷമായിട്ടുള്ളത്. തദ്ദേശ തെരഞ്ഞടുപ്പ് മുതലാണ് സി.പി.എമ്മിനുള്ളിൽ അഭിപ്രായഭിന്നത ഉടലെടുത്തത്.
പത്താം വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി വിജയിച്ചതോടെയാണ് ഭിന്നത രൂക്ഷമായത്. വാർഡിൽ എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥി മൂന്നാംസ്ഥാനത്ത് പോയത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ നടക്കുകയാണ്. മറ്റുചില വാർഡുകളിൽ പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ചില നേതാക്കൾ രഹസ്യമായി പ്രവർത്തിച്ചതായും ആരോപണങ്ങൾ ഉയർന്നു. നഗരസഭയിൽ എസ്.ഡി.പി.ഐയുടെ രഹസ്യപിന്തുണയോടെ എൽ.ഡി.എഫ് ഭരണത്തിേലറിയതും ഒരു വിഭാഗത്തിെൻറ പരസ്യവിമർശനത്തിന് ഇടയാക്കി. സി.പി.ഐയും പരസ്യമായി പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.