ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ സ്നേ​ഹ​ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് ച​ന്ദ​ന​പ്പ​ള്ളി വ​ലി​യ പ​ള്ളി അ​ർ​ഹ​രാ​യ കു​ടും​ബ​ത്തി​ന് വേ​ണ്ടി നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ട്

വെടിക്കെട്ട് ഉപേക്ഷിച്ച് സ്നേഹഭവനം യാഥാർഥ്യമാക്കി ചന്ദനപ്പള്ളി വലിയപള്ളി

പത്തനംതിട്ട: വെടിക്കെട്ടിന്‍റെ നൈമിഷിക സന്തോഷം വേണ്ടെന്ന് പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി തീരുമാനിച്ചപ്പോൾ സഫലമായത് അർഹരായ കുടുംബത്തിന് സ്വപ്നഭവനം. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി പകരം സ്നേഹഭവനം നിർമിക്കണമെന്ന മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ ആഹ്വാന പ്രകാരമാണ് ചന്ദനപ്പള്ളി വലിയപള്ളി പ്രവാസിക്കൂട്ടായ്മ ഭവന നിർമാണം ഏറ്റെടുത്തത്. 60 ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി. രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് നിർമാണം. ഓടിട്ട വീട് വേണമെന്ന വൃദ്ധദമ്പതികളായ വീട്ടുകാരുടെ ആവശ്യവും പരിഗണിച്ചു.

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് പതിവായി സംഘടിപ്പിച്ചിരുന്ന വിപുലമായ വെടിക്കെട്ട് ഒഴിവാക്കിയതിന് പുറമേ, പ്രവാസി സംഗമം ലളിതമാക്കി ആ തുകയും ഭവനനിർമാണത്തിന് വിനിയോഗിച്ചത്. വെടിക്കെട്ടിന് വേണ്ടി ചെലവഴിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന കാതോലിക്കാ ബാവായുടെ സ്നേഹചലഞ്ച് ഏറ്റെടുത്ത് ആദ്യം വെടിക്കെട്ട് ഒഴിവാക്കി മാതൃക തീർത്തതും ചന്ദനപ്പള്ളി വലിയപള്ളിയാണ്. ഫാ. സുനിൽ എബ്രഹാം (പ്രസിഡന്‍റ്), ഫാ. ജോബിൻ യോഹന്നാൻ (വൈസ് പ്രസിഡന്‍റ്), മാത്യൂസ് പി. ജേക്കബ് (ചെയർമാൻ), സിറിയക് വർഗീസ് (ജനറൽ സെക്രട്ടറി), ജോൺ ജോയൽ ബേബി (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ചന്ദനപ്പള്ളി പ്രവാസി കൂട്ടയ്മക്ക് നേതൃത്വം നൽകുന്നത്.

സ്നേഹഭവനത്തിന്‍റെ കൂദാശ ജൂലൈ അഞ്ചിന് വൈകീട്ട് 3.30ന് നടക്കും. ഇടവക വികാരി ഫാ. സുനിൽ എബ്രഹാം, സഹവികാരി ഫാ. ജോബിൻ യോഹന്നാൻ, മറ്റ് ഇടവക വൈദികർ എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുമെന്ന് ഇടവക ട്രസ്റ്റി ഷിജു തങ്കച്ചൻ, സെക്രട്ടറി ടി. എം. വർഗീസ്, ലോക പ്രവാസി കൂട്ടായ്മ കോ-ഓർഡിനേറ്റർമാരായ റോയി വർഗീസ്, മനോജ് ചന്ദനപ്പള്ളി, ഷാജി തോമസ് എന്നിവർ അറിയിച്ചു.

വെ​ടി​ക്കെ​ട്ടി​നേ​ക്കാ​ൾ ശോ​ഭ​യു​ള്ള ക​രു​ണ​യു​ടെ വെ​ളി​ച്ചം -കാ​തോ​ലി​ക്ക ബാ​വാ

കോ​ട്ട​യം: ആ​ഘോ​ഷ​ങ്ങ​ൾ ല​ളി​ത​മാ​ക്കി​യും അ​നേ​ക​രു​ടെ ജീ​വി​ത​ത്തി​ന് വെ​ളി​ച്ചം പ​ക​രാ​മെ​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ് ച​ന്ദ​ന​പ്പ​ള്ളി വ​ലി​യ പ​ള്ളി​യും ഇ​ട​വ​ക​ജ​ന​ങ്ങ​ളും സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​തെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വാ പ​റ​ഞ്ഞു.

മു​ണ്ട​ത്തി​ക്കോ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​ടി​ക്കെ​ട്ട് ഉ​പേ​ക്ഷി​ച്ച് പ​ക​രം സ്നേ​ഹ​ഭ​വ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​നം ന​ൽ​കു​മ്പോ​ൾ ആ ​ആ​ശ​യ​ത്തെ ആ​ദ്യം ഏ​റ്റെ​ടു​ത്ത​ത് ച​ന്ദ​ന​പ്പ​ള്ളി​യാ​ണ്. വെ​ടി​ക്കെ​ട്ടി​ന്‍റെ ശ​ബ്ദ​ത്തേ​ക്കാ​ൾ ഇ​മ്പ​ക​ര​മാ​ണ് സ്നേ​ഹ​ത്തി​ന്‍റെ ഭാ​ഷ​യെ​ന്ന് നാം ​തെ​ളി​യി​ക്കു​ക​യാ​ണ്. ആ​​ഘോ​ഷ​ങ്ങ​ളു​ടെ താ​ൽ​കാ​ലി​ക തി​ള​ക്ക​ത്തേ​ക്കാ​ൾ ശോ​ഭി​ക്കു​ന്ന​ത് ക​രു​ണ​യു​ടെ വെ​ളി​ച്ച​മാ​ണ്. സ​ഭ​യു​ടെ യ​ഥാ​ർ​ഥ മ​ഹ​ത്വ​ത്തി​ന്‍റെ പ്ര​കാ​ശ​മാ​ണ് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ. ഭ​വ​നം പൂ​ർ​ത്തീ​ക​രി​ച്ച് സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ച ഇ​ട​വ​ക​യെ​യും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. വ​യോ​ദ​മ്പ​തി​ക​ൾ​ക്കാ​ണ് ഭ​വ​നം ല​ഭി​ക്കു​ന്ന​ത്. വ​യോ​ജ​ന​ങ്ങ​ളോ​ടു​ള്ള ക​രു​ത​ൽ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും കാ​തോ​ലി​ക്കാ ബാ​വാ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Chandanapally Valiyapally makes Sneha Bhavan a reality by abandoning fireworks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.