റാന്നി: ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അത്യാധുനിക നിലവാരത്തിലാക്കുന്നതിന്‍റെ ഭാഗമായി നിർമിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 26ന് രാവിലെ പത്തിന് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
ആന്‍റോ ആന്‍റണി എം.പി മുഖ്യാതിഥിയാകും. ഹൈടെക് ലാബിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഓമല്ലൂര്‍ ശങ്കരനും, മെമന്‍റോകളുടെ വിതരണം മുന്‍ എം.എല്‍.എ രാജു എബ്രഹാമും നിര്‍വഹിക്കും.
കിഫ്ബി പദ്ധതിയില്‍ 3.27 കോടി രൂപ മുതല്‍ മുടക്കില്‍ മൂന്ന് നിലകളായി നിർമിക്കുന്ന കെട്ടിടത്തിന്‍റെ മുഴുവന്‍ ജോലികളും പൂര്‍ത്തിയായിരുന്നു. ലോക്ക്ഡൗണ്‍ മൂലം കരാര്‍ കാലാവധിയില്‍ നിർമാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിനാല്‍ മൂന്നുമാസം കൂടി കാലാവധി നീട്ടിയിരുന്നു. നിർമാണ ചുമതല വാഫ്കോസിനായിരുന്നു. കരുനാഗപ്പള്ളി ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കെട്ടിടം നിർമിച്ചത്.
അസൗകര്യങ്ങള്‍ നിറഞ്ഞതും കാലപ്പഴക്കം മൂലം ബലക്ഷയം നേരിടുന്നതുമായ കെട്ടിടങ്ങളായിരുന്നു സ്കൂളിന് ഉണ്ടായിരുന്നത്. ബലക്ഷയം നേരിട്ട കെട്ടിടം പൊളിച്ചു നീക്കിയശേഷം അവിടെ തന്നെയാണ് പുതിയ ബ്ലോക്കും നിർമിച്ചത്. പ്രധാനമായും അക്കാദമിക് ബ്ലോക്കിനായിട്ടാണ് കെട്ടിടം ഉപയോഗിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറില്‍ നാല് ക്ലാസ് മുറികള്‍, അടുക്കള, ഡൈനിങ് ഹാള്‍, സ്റ്റോര്‍ റൂം, ശുചിമുറികള്‍ എന്നിവയാണുള്ളത്. ഒന്നാം നിലയില്‍ നാല് ക്ലാസ് മുറികളും എച്ച്.എം ഓഫിസ്, സ്റ്റാഫ് മുറികളും ശുചിമുറികളും.
രണ്ടാം നിലയില്‍ ശുചിമുറികളും രണ്ടു ക്ലാസ് മുറി, ഒരു ഐ.ടി ലാബ്, കൗണ്‍സലിങ് മുറി, ല്രൈബറി എന്നിവയാണുള്ളത്. രണ്ടു വശത്തായി പടി കെട്ടുകള്‍, അംഗപരിമിതര്‍ക്കായി പ്രത്യേക ശുചിമുറി, റാമ്പ് എന്നിവയും പുതിയ കെട്ടിടത്തിലുണ്ട്. ഉദ്ഘാടന ഭാഗമായി സംഘാടക സമിതി രൂപവത്കരണ യോഗം അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്തംഗം ജെസി അലക്സ്, നാറാണംമൂഴി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജന്‍ നീറംപ്ലാക്കല്‍, ബ്ലോക്കു പഞ്ചായത്തംഗം ഗ്രേസി തോമസ്, എസ്.ആര്‍. സന്തോഷ് കുമാര്‍, ജോര്‍ജ് ജോസഫ്, എം. ശ്രീജിത്ത്, പി.കെ. കമലാസനന്‍, ജ്യോതി ശ്രീനിവാസ്, ടി.പി. ഗോപി, കെ.കെ. രാജീവ്, ആശാറാണി, ബിനീഷ് ഫിലിപ്പ്, പ്രമോദ് ഉണ്ണികൃഷ്ണന്‍, പി.സി. എബ്രഹാം, എല്‍.എം മോഹനന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ജെസി അലക്സ് ( ചെയര്‍പേഴ്സന്‍), എം.വി. പ്രസന്നകുമാര്‍ (ജനറല്‍ കണ്‍വീനര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.