Posted On
date_range Updated On
date_range ജില്ലതല അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍-ആയുഷ് വകുപ്പ്-നാഷനല്‍ ആയുഷ് മിഷന്‍ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലതല അന്താരാഷ്ട്ര യോഗ ദിനാചരണം പത്തനംതിട്ട മാര്‍ യൗസേബിയോസ് ഹാളില്‍ നടന്നു. അബിന്‍ വര്‍ക്കി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സൻ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു.
ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജെ. മിനി യോഗദിന സന്ദേശവും ഹോമിയോപതി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി. ബിജു കുമാര്‍ മുഖ്യപ്രഭാഷണവും നടത്തി. ദേശീയ ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ്. അഖില, ഡോ. അന്‍സ മാത്യു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.