ജില്ല കോടതി സമുച്ചയം ഭരണാനുമതി നടപടി അവസാനഘട്ടത്തിലേക്ക്

പ​ത്ത​നം​തി​ട്ട: ജി​ല്ല കോ​ട​തി സ​മു​ച്ച​യ​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള കാ​ത്തി​രി​പ്പി​ന് വൈ​കാ​തെ വി​രാ​മ​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷ. പ​ദ്ധ​തി​ക്കു ഭ​ര​ണാ​നു​മ​തി തേ​ടി​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. രേ​ഖ​ക​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​നെ ആ​രം​ഭി​ക്കും. മേ​ലെ വെ​ട്ടി​പ്രം ഭാ​ഗ​ത്ത് റി​ങ് റോ​ഡ​രി​കി​ലാ​യി 6 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് കോ​ർ​ട്ട് കോം​പ്ല​ക്‌​സി​നാ​യി ക​ണ്ടെ​ത്തി​യ​ത്. വി​വി​ധ കോ​ട​തി​ക​ൾ ഒ​രേ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ​ത​ന്നെ സ്ഥാ​പി​ക്ക​ലാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്റെ അ​പ​ക​ടാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫി​സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല ഭ​ര​ണ​കൂ​ടം ന​ൽ​കി​യ സ​മ​യ​പ​രി​ധി​യും ക​ഴി​ഞ്ഞു. ഓ​ഫി​സു​ക​ൾ മാ​റ്റി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. സൗ​ക​ര്യ​പ്ര​ദ​മാ​യ കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് മാ​റ്റം വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്.

സി​വി​ൽ കോ​ട​തി​ക​ൾ ബി.​എ​സ്.​എ​ൻ.​എ​ൽ കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് മാ​റ്റു​ന്ന​ത്. കോ​ട​തി സ​മു​ച്ച​യ​ത്തി​ന് മേ​ലെ​വെ​ട്ടി​പ്രം ഭാ​ഗ​ത്ത് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. 24 ത​ണ്ട​പ്പേ​രി​ലു​ള്ള 6 ഏ​ക്ക​ർ സ്ഥ​ലം 20 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഏ​റ്റെ​ടു​ത്ത​ത്. 100 കോ​ടി രൂ​പ ചെ​ല​വി​ട്ട് കോ​ട​തി സ​മു​ച്ച​യം പ​ണി​യു​ന്ന​തി​നാ​ണ് പ​ദ്ധ​തി.

Tags:    
News Summary - Administrative approval process for the District Court Complex enters final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.