കോവിഡ് കേസുകള്‍ കൂടുന്നു; വാക്സിനേഷന് വിമുഖത പാടില്ല

പത്തനംതിട്ട: ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ വാക്സിന്‍ എടുക്കാത്തവരും കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും വാക്സിന്‍ സ്വീകരിക്കണമെന്ന് കർശനമായ മുന്നറിയിപ്പ്. ജില്ലയില്‍ 60 വയസ്സിനു മുകളിൽ 42 ശതമാനം പേര്‍ മാത്രമേ കരുതല്‍ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളൂ. പ്രായമായവരിലും മറ്റ് രോഗികളിലും വാക്സിന്‍ എടുക്കാത്തവരിലും കോവിഡ് ബാധയുണ്ടായാല്‍ ഗുരുതരമാകും. രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാം.

60 വയസ്സിന് മേൽ കരുതല്‍ ഡോസ് വാക്സിനേഷന്‍ (കോവിഷീല്‍ഡ്) എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും. 18 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍നിന്ന് സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ വാക്സിന്‍ സ്വീകരിക്കാം. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍, പുഷ്പഗിരി മെഡിക്കല്‍ കോളജ്, മൗണ്ട് സിനായി ഹോസ്പിറ്റല്‍ പറന്തല്‍, ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ അടൂര്‍ എന്നീ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന്‍ ലഭ്യമാണെന്ന് ഡി.എം.ഒ ഡോ.എല്‍. അനിതകുമാരി അറിയിച്ചു.

ജില്ലയില്‍ 15 മുതല്‍ 17 വയസ്സുവരെ 66.86 ശതമാനം പേരും 12 മുതല്‍ 14 വയസ്സുവരെ 60.74 ശതമാനം പേരുമാണ് രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ എടുത്തത്. 15 മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്ക് കോവാക്സിന്‍ വ്യാഴാഴ്ചയും 12 മുതല്‍ 14 വയസ്സുവരെ കുട്ടികള്‍ക്ക് നല്‍കുന്ന കോര്‍ബെ വാക്സ് ശനിയാഴ്ചയും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്.

പ്ര​തി​ദി​ന രോ​ഗി​ക​ൾ 300 ക​ട​ന്നു; ഒ​രാ​ഴ്ച​ക്കി​ടെ വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ച​വ​ർ -1724

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പ്ര​തി​ദി​നം കോ​വി​ഡ്​ സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 300 ക​ട​ന്നു. ബു​ധ​നാ​ഴ്ച ജി​ല്ല​യി​ൽ 304 പേ​ർ​ക്ക്​ രോ​ഗം​ സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ഴ്ച​ക്കി​ടെ മൊ​ത്തം കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1724 ആ​യി. ഇ​തി‍െൻറ പ​തി​ന്മ​ട​ങ്ങാ​ണ്​ പ​രി​ശോ​ധി​ക്കാ​തെ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.

മി​ക്ക​വ​ർ​ക്കും പ​നി​യും ചു​മ​യും മാ​ത്ര​മാ​യ​തി​നാ​ൽ പ​രി​ശോ​ധ​ന​ക്ക്​ പോ​കാ​തെ വീ​ടു​ക​ളി​ൽ ക​ഴി​യു​ക​യാ​ണ്. കോ​വി​ഡി​നൊ​പ്പം പ​ക​ർ​ച്ച​പ്പ​നി​യും പെ​രു​കു​ന്നു​ണ്ട്. പ​നി​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​വും മൂ​ന്നു ദി​വ​സ​മാ​യി 300ന്​ ​മു​ക​ളി​ലാ​ണ്.

ബ​സ്​ യാ​ത്ര ചെ​യ്യു​ന്ന​വ​ർ, ഹോ​ട്ട​ലി​ൽ​നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ, ആ​ൾ​ക്കൂ​ട്ട​ത്തി​ലും സ​മ​ര​ങ്ങ​ളി​ലും പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രി​ലാ​ണ്​ രോ​ഗ​ബാ​ധ. ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം ന​ൽ​കാ​ൻ ഡി​സ്​​പോ​സ​ബി​ൾ പ്ലേ​റ്റു​ക​ളും ഗ്ലാ​സു​ക​ളും മി​ക്ക​യി​ട​ത്തും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല.

ഇ​തോ​ടെ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന പ​ല​രും ഭീ​ഷ​ണി​യി​ലാ​ണ്​. കൈ​ക​ൾ ക​ഴു​കു​ന്നി​ട​ത്തും ശു​ചി​ത്വ​ക്കു​റ​വു​ണ്ട്. മാ​സ്കി‍െൻറ ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​ക്കി സ​ർ​ക്കാ​ർ വീ​ണ്ടും ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലും മാ​സ്ക്​ ധ​രി​ക്കു​ന്നി​ല്ല.

Tags:    
News Summary - covid cases on the rise in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.