കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനം: പ്രതികൾ അറസ്റ്റിൽ
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ച സംഭവത്തിൽ പ്രതികളെ കീഴ്‌വായ്‌പൂര് പൊലീസ് അറസ്റ്റ് ചെയ്തു. കാർ യാത്രികരായ കോട്ടയം മീനച്ചിൽ പാലാ മുത്തോലി തോപ്പിൽ വീട്ടിൽ ടി.സി. ജോയിച്ചൻ (47), തോമസ് ടി. ചാക്കോ (52) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകീട്ട് 3.30ന് മല്ലപ്പള്ളി മടുക്കോലി ബസ് സ്റ്റോപ്പിലാണ് സംഭവം. ബസിൽ ആളെ കയറ്റുമ്പോൾ പിന്നാലെയെത്തി, കാർ കുറുകെയിട്ടശേഷം സീറ്റിൽ നിന്നും വലിച്ചിറക്കി ഡ്രൈവറെ മർദിക്കുകയായിരുന്നു. മല്ലപ്പള്ളി മങ്കുഴിപ്പടി ഈട്ടിക്കൽ വീട്ടിൽ ഇ.ജെ. ജോൺസണാണ് (53) മർദനമേറ്റത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി. ഡ്രൈവർ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.
പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ എസ്.ഐ ജയമോന്റെയും എ.എസ്.ഐ ഉണ്ണികൃഷ്ണന്‍റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.