റാന്നി: അധികൃതർ കണ്ടില്ലെന്ന് നടിക്കുമ്പോൾ നാട്ടുകാർ റോഡിലെ കാട് വെട്ടി വീണ്ടും മാതൃകയായി. അധികൃതർ കണ്ണടച്ചപ്പോൾ നാട്ടുകാർ കൈകോർത്ത് ഫണ്ട് കണ്ടെത്തി റോഡിൻ്റെ ഇരുവശത്തെയും കാട് തുടർച്ചയായി 4-ാം വർഷവും 5 മിഷനുകൾ ഉപയോഗിച്ച് 10 മണിക്കൂർ കൊണ്ട് വ്യത്തിയാക്കി. അങ്ങാടി പഞ്ചായത്തിലെ 5-ാം വാർഡിലുടെ കടന്നു പോകുന്ന ചിറയ്ക്കൽപ്പടി -കരിയംപ്ലാവ് പിഡബ്ലുഡി റോഡിന്‍റെ കാടുപിടിച്തു കിടന്നിരുന്ന 3കിലോമീറ്റർ ദുരമാണ് വൃത്തിയാക്കിയെടുത്തത്.
ഇരുവശത്തും കാട് വളർന്ന് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇഴജന്തുക്കളുടെ ശല്യം കാരണം രാത്രിയിൽ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടായിരുന്നു. ഈ റോഡിന്‍റെ സൈഡിൽ നിന്നും പെരുംമ്പാമ്പിനെ നാട്ടുകാർ തടഞ്ഞ് വച്ച് വനപാലകരെ വിളിച്ചു വരുത്തി പിടിപ്പിച്ചു.
റോഡിൻ്റെ വിവിധ സ്ഥലങ്ങളിൽ വലിയ തടികൾ മുറിച്ചിട്ടിരിക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. എത്രയും പെട്ടെന്ന് തടികൾ മാറ്റുന്നതിനുള്ള നടപടി വ്യാപാരികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സജി നഗരൂർ കിഴക്കേതിൽ, സാംകുട്ടി മുക്രണത്ത്, രാജു തേക്കടയിൽ, റെറ്റി എബ്രഹാം മാത്യു, കെ.പി. ടൈറ്റസ്, സഞ്ജീവ് എന്നിവർ നേതൃത്വം നൽകിയാണ് റോഡ് വൃത്തിയാക്കി യാത്രായോഗ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.