വർഗീസ്
തിരുവല്ല: 14 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പെരിങ്ങര അഴിയടത്ത് ചിറ സ്വദേശി കരിങ്ങാട്ടിശ്ശേരി വീട്ടിൽ കൊച്ചുമോൻ എന്ന വർഗീസിനെയാണ് (60) അറസ്റ്റ് ചെയ്തത്. 2025 മെയിലാണ് സംഭവം. പെയിന്റിങ് തൊഴിലാളിയായ ഇയാൾ ജോലി ചെയ്ത വീട്ടിൽ വന്ന പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
കുട്ടിയെ വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചതോടെ അമ്മയോടും ബന്ധുക്കളോടും കുട്ടി വിവരം പറഞ്ഞു.
ഇൻസ്പെക്ടർ കെ.എസ്. സുജിത്ത്, എ.എസ്.ഐ ജയകുമാർ, സി.പി.ഒമാരായ അഖിലേഷ്, അവിനാഷ്, സോജോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.