അഡ്വ. മാലക്കര ശശിയുടെ വീട്ടുമുറ്റത്ത് കടന്ന കാറിന്റെ
ചില്ല് തകർത്ത നിലയിൽ
പന്തളം: ആർ.എസ്.എസ് ജില്ല സംഘചാലകിന്റെ വീടിനു നേരെ ആക്രമണം. ആർ.എസ്.എസ് ജില്ല സംഘചാലകും കേന്ദ്ര ഗവ. നോട്ടറിയുമായ അഡ്വ. മാലക്കര ശശിയുടെ കടയ്ക്കാട് തട്ടാരേത്ത് വീട്ടിലാണ് ആക്രമണം. ആക്രമണം നടത്തിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 8.30നാണ് ആക്രമണം. ഗേറ്റ് ബലം പ്രയോഗിച്ച് തുറന്ന് അകത്ത് കയറിയ വീട്ടുമുറ്റത്തെ കാറിന്റെ ചില്ല് പൊട്ടിച്ചു. അഡ്വ. മാലക്കര ശശിയെ അക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാട് തൈ വടക്കേതിൽ അൻസീർ(43) പേരിൽ പൊലീസ് കേസെടുത്തു. ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബി.ജെ.പി പത്തനംതിട്ട ജില്ല പ്രസിഡന്റ് അഡ്വ. വി.എ. സൂരജ് പ്രതിഷേധിച്ചു. സംഭവം അറിഞ്ഞ രാവിലെ മുതൽ സംഘപരിവാർ പ്രവർത്തകർ മാലക്കര ശശിയുടെ വീട്ടിലും പൊലീസ് സ്റ്റേഷനിലുമെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.