സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി പൊ​ലീ​സ്

പ​ത്ത​നം​തി​ട്ട: ഗു​ണ്ടാ വി​ള​യാ​ട്ട​വും സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കാ​പ്പ ആ​ക്ട് പ്ര​കാ​രം ന​ട​പ​ടി നേ​രി​ട്ട​വ​രും ഒ​ന്നി​ല​ധി​കം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പെ​ട്ട​വ​രു​മാ​യ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ പേ​രി​ൽ ന​ട​പ​ടി​യു​മാ​യി പൊ​ലി​സ്.

ഓ​പ​റേ​ഷ​ൻ റൗ​ണ്ട് അ​പ്പ് എ​ന്ന പേ​രി​ൽ ജി​ല്ല​യി​ലെ കാ​പ്പ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ സാ​മൂ​ഹി​ക വി​രു​ദ്ധ​രെ​യും മു​ൻ​ക​രു​ത​ൽ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്.

കാ​പ്പ കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​തും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തു​മാ​യ തി​രു​വ​ല്ല സ്വ​ദേ​ശി റോ​ഷ​ൻ വ​ർ​ഗീ​സി​ന്റെ മ​ക​ന്റെ ബ​ർ​ത്ത് ഡേ ​പാ​ർ​ട്ടി എ​ന്ന പേ​രി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​വ​രും മാ​ത്രം ചേ​ർ​ന്ന് ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത എ​ട്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. തി​രു​വ​ല്ല എ​സ്.​എ​ച്ച്.​ഒ എ​സ്.​ഐ കെ.​ആ​ർ. സു​ജി​ത്, എ​സ്.​ഐ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ, സി.​പി.​ഒ​മാ​രാ​യ അ​ഖി​ലേ​ഷ് അ​വി​നാ​ശ് കൂ​ടാ​തെ തി​രു​വ​ല്ല സ്റ്റേ​ഷ​നി​ലെ പ​ത്തോ​ളം ഉ​ദ്യോ​ഗ​സ്ഥ​രും ഓ​പ​റേ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. ന​ട​പ​ടി​ക​ൾ ജി​ല്ല​യി​ലെ മു​ഴു​വ​ൻ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും തു​ട​രു​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Tags:    
News Summary - Police intensify action against anti-social elements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.