മിഥുൻ
കീഴ്വായ്പൂർ: യുവതിയുടെ കഴുത്തിൽനിന്ന് സ്വർണമാല അപഹരിച്ച് ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ കീഴ്വായ്പൂർ പൊലീസ് പിടികൂടി. ആലപ്പുഴ തെക്കേക്കര സ്വദേശി ചൂരല്ലൂർ ശാന്ത ഭവനത്തിൽ മിഥുൻ (25), ആലപ്പുഴ ഭരണിക്കാവ് സ്വദേശി മുട്ടത്തേട്ട് കിഴക്കേതിൽ കമൽ (20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. എറണാകുളം കുറുപ്പൻ പടിയിൽനിന്ന് മോഷ്ടിച്ച ബൈക്കിൽ കല്ലുപ്പാറയിലെത്തിയ പ്രതികൾ മകളോടൊപ്പം നടന്നു പോവുകയായിരുന്ന വെച്ചൂച്ചിറ സ്വദേശിനി അഞ്ജുവിന്റെ കഴുത്തിൽനിന്ന് സ്വർണമാല പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അന്വേഷണത്തിനൊടുവിൽ കുറുപ്പംപടി പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. ഇരുവരും ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളിൽ പ്രതികളാണ്. മിഥുനെ ബൈക്ക് മോഷണകേസിൽ കുറുപ്പംപടി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കീഴ്വായ്പൂർ സ്റ്റേഷനിൽ എത്തിച്ച കമലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.