Posted On
date_range Updated On
date_range കുരമ്പാലയിൽ ഏഴുപേരെ തെരുവുനായ് കടിച്ചു
പന്തളം: കുരമ്പാലയിൽ ഏഴുപേരെ തെരുവുനായ് കടിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെ പന്തളം പ്ലാംകൂട്ടത്തിൽ രത്നമ്മ (53), മുളനിൽക്കുന്നതിൽ രാഘവൻ (61), കരമേൽ വീട്ടിൽ, ഗോപിനാഥൻ നായർ (82), ഇന്ദിരയമ്മ (61), ശ്രീകുമാരി (55) അനിൽ ഭവനിൽ ഗോപാലകൃഷ്ണൻ (60), കുന്നത്തയ്യത്ത് ശ്യാമള (55) എന്നിവർക്കാണ് നായുടെ കടിയേറ്റത്.
ഇവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘടിച്ച നാട്ടുകാർ തല്ലിക്കൊന്ന നായ്ക്ക് വിദഗ്ധ പരിശോധനയിൽ പേ വിഷബാധയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.