Posted On
date_range Updated On
date_range പന്തളത്ത് ഏഴു പേരെ തെരുവുനായ കടിച്ചു; നാട്ടുകാർ തല്ലിക്കൊന്ന നായക്ക് പേവിഷബാധ
പന്തളം: പത്തനംതിട്ട കുരമ്പാലയിൽ ഏഴു പേരെ തെരുവുനായ കടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ കുരമ്പാല പ്രദേശത്തായിരുന്നു നായയുടെ ആക്രമണം. അതേസമയം, നാട്ടുകാർ തല്ലിക്കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
പന്തളം കുരമ്പാല പ്ലാംകൂട്ടത്തിൽ രത്നമ്മ (53), കുരമ്പാല മുളനിൽക്കുന്നതിൽ രാഘവൻ (61), കരമേൽ വീട്ടിൽ ഗോപിനാഥൻ നായർ (82), ഇന്ദിരയമ്മ (61), ശ്രീകുമാരി (55), അനിൽ ഭവനിൽ ഗോപാലകൃഷ്ണൻ (60), കുന്നത്തയ്യത്ത് ശ്യാമള (55) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘടിച്ച നാട്ടുകാർ നായയെ തല്ലിക്കൊന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ ഉള്ളതായി സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.