പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധിയും കഴിഞ്ഞതോടെ ജില്ലയിൽ മത്സരചിത്രം തെളിഞ്ഞു. അഞ്ച് മണ്ഡലങ്ങളിലായി മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളും സ്വതന്ത്രരുമടക്കം 25 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. തിരുവല്ലയിലാണ് ഏറ്റവും കൂടുതൽ പേർ മത്സരരംഗത്തുള്ളത്. മൂന്ന് സ്വതന്ത്രരടക്കം ഇവിടെ ഏഴുപേർ മത്സരിക്കുമ്പോൾ അടൂർ, കോന്നി, റാന്നി മണ്ഡലങ്ങളിൽ നാല് പേരാണ് മത്സരത്തിനുള്ളത്. ആറന്മുളയിൽ മത്സരിക്കാൻ ആറുപേരുണ്ട്. തിരുവല്ല, ആറന്മുള, അടൂർ മണ്ഡലങ്ങളിൽ ആന ചിഹ്നത്തിൽ ബി.എസ്.പിയുടെ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.
ആറന്മുളയിൽ എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സ്ഥാനാർഥിയായി രാധാമണി ബാറ്ററി ടോര്‍ച്ച് ചിഹ്നത്തിലും മത്സരിക്കുന്നു. തിരുവല്ലയിലെ മാത്യു ടി. തോമസ് -എൽ.ഡി.എഫ് സ്ഥാനാർഥി ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിലെ മാത്യു ടി. തോമസിന്റെ ചിഹ്നം ‘മോതിരം’ ആണ്. അടൂരിൽ യു.ഡി.എഫ് സ്ഥാനാർഥി സി.വി. ശാന്തകുമാറിന്റെ പേരിനോട് സാമ്യമുള്ള സി.എഫ്. ശിവകുമാറാണ് ബി.എസ്.പിയുടെ സ്ഥാനാർഥി. കോന്നിയിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥി ടി.പി സുന്ദരേശന് ‘തെങ്ങിന്തോപ്പ്’ ആണ് ചിഹ്നം. റാന്നിയിലെ ട്വന്റി20 സ്ഥാനാർഥി തോമസ് കെ സാമുവേല്‍ ‘ചക്ക’ ചിഹ്നത്തിലും മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.