representational image

തിരുവല്ല മനക്കച്ചിറയിൽ മോഷണം നടന്ന വീട്ടിൽ വീണ്ടും മോഷണം

തിരുവല്ല: തിരുവല്ലയിലെ മനക്കച്ചിറയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം നടത്തിയ വീട്ടിൽ വീണ്ടും മോഷണം. വള്ളംകുളം പടിഞ്ഞാറ് മനക്കച്ചിറ നിലക്കത്താനത്ത് വീട്ടിൽ പരേതനായ എം.കെ. രാമചന്ദ്രൻ നായരുടെ വീട്ടിലാണ് വീണ്ടും മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രി നടന്ന മോഷണത്തിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ മോതിവും ഓട്ടുപാത്രങ്ങളും ടിവിയും ഇൻവർട്ടറും ഉൾപ്പെടെ നാലു ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടാക്കൾ കവർന്നിരുന്നു.

രാമചന്ദ്രൻ നായരുടെ തുകലശ്ശേരി സ്വദേശിയായ രണ്ടാമത്തെ മകൻ സതീഷ് ചന്ദ്രൻ ശനിയാഴ്ച രാവിലെ 10 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് ആദ്യ മോഷണ വിവരം പുറത്തിറഞ്ഞത്. ഞായറാഴ്ച രാവിലെ സതീഷ് ചന്ദ്രൻ വീണ്ടും എത്തിയപ്പോൾ രണ്ടാമത്തെ മോഷണം നടന്നതായി മനസ്സിലായി. ഗ്യാസ് സിലിണ്ടർ, ടേപ്പ് റെക്കാർഡർ എന്നിവയാണ് ശനിയാഴ്ച രാത്രി മോഷണം പോയത്.

വീടിന്റെ മുൻ വാതിൽ തുറന്ന് അകത്തു കയറിയ സതീഷ് ചന്ദ്രൻ അടുക്കള വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാമതും മോഷണം നടന്നതായി അറിഞ്ഞത്. വിരൽ അടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സതീഷ് ചന്ദ്രൻ നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Another robbery at the house where the theft took place in Manakachira, Thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.