Posted On
date_range Updated On
date_range ആളില്ലാത്ത വീട് കുത്തിത്തുറന്ന് ആറര പവൻ കവർന്നു
തിരുവല്ല: കുറ്റൂരിൽ ആൾതാമസം ഇല്ലാത്ത വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് ആറര പവൻ കവർന്നു. കുറ്റൂർ മാമ്മൂട്ടിൽ പടി ജംഗ്ഷനിൽ വിദേശ മലയാളിയായ വാലുപറമ്പിൽ വീട്ടിൽ ലൈസണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം.
വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. വിദേശത്തുള്ള വീട്ടുടമ ഉച്ചയോടെ അടുത്ത ബന്ധുവിനെ ഫോണിൽ വിളിച്ചപ്പോഴാണ് സ്വർണം മോഷണം പോയ വിവരം അറിഞ്ഞത്. വീടിന്റെ കാവൽ ഏൽപ്പിച്ചിരുന്ന പത്ര ഏജൻറ് കൂടിയായ രാജു പുലർച്ചെ രണ്ടരയോടെ വീട്ടിലെത്തിയിരുന്നു.
രാജുവിന്റെ സ്കൂട്ടറിന്റെ ശബ്ദവും വെട്ടവും കണ്ട മോഷ്ടാവ് വീടിന്റെ മുൻ വാതിലിൽ കൂടി കടന്നു കളയുകയായിരുന്നു. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.